കാറിടിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു; വാവാട് വൈദ്യുതിബന്ധം അവതാളത്തിലായി

കൊടുവള്ളി: ദേശീയപാതയില്‍ വാവാട് സ​െൻറർ ടൗണിനു സമീപം കാറിടിച്ച് ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുതിതൂണുകളും തകർന്നു. വൈദ്യുതിബന്ധം അവതാളത്തിലായി. ബുധനാഴ്ച രാവിലെ പകല്‍ 11 മണിയോടെയായിരുന്നു സംഭവം. മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിക്കുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മറും സമീപത്തെ രണ്ടു പോസ്റ്റുകളും തകര്‍ന്ന് ദേശീയപാതയില്‍ പതിച്ചു. ഇതോടെ ഏറെനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. കാറോടിച്ച മാനന്തവാടി സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാന്‍സ്‌ഫോര്‍മർ തകര്‍ന്നതിനെ തുടര്‍ന്ന് വാവാട് ഭാഗത്ത് തടസ്സപ്പെട്ട വൈദ്യുതിബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ പൂർണമായും പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയര്‍ പുഷ്പന്‍ അറിയിച്ചു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.