കിലയിലെ നിർബന്ധിത പരിശീലനം: അധ്യാപകർ സഹകരിക്കില്ല ^കെ.പി.എസ്​.ടി.എ

കിലയിലെ നിർബന്ധിത പരിശീലനം: അധ്യാപകർ സഹകരിക്കില്ല -കെ.പി.എസ്.ടി.എ കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാനത്തൊട്ടാകെ അധ്യാപക പരിശീലന കോഴ്സുകൾ നടന്നുകൊണ്ടിരിക്കെ പയ്യാനക്കൽ ഗവ. ഹൈസ്കൂളിലെ അധ്യാപകർ മാത്രം ശിശു സൗഹൃദം, ബാലാവകാശം എന്നീ വിഷയങ്ങളിൽ പരിശീലനം നേടുന്നതിനായി തൃശൂരിലെ കില എന്ന സ്ഥാപനത്തിൽ എത്തണമെന്ന ഉത്തരവ് അധ്യാപക സംഘടനകൾക്ക് സർക്കാർ നൽകിയ ഉറപ്പിന് വിരുദ്ധമാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. പരിശീലന പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന് കെ.വി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റി തീരുമാനിച്ചു. എൻ. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. പറമ്പാട്ട് സുധാകരൻ, ഇ. പ്രദീപ് കുമാർ, ടി. അശോക് കുമാർ, ഷാജു പി. കൃഷ്ണൻ, എൻ.വി. ഇബ്രായി, ടി. ആബിദ്, വി.കെ. രമേശൻ, ടി.കെ. പ്രവീൺ, ജിയോ ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.