മോദിയും പിണറായിയും രാജ്യത്തിെൻറ മുഖം വികൃതമാക്കി -കുഞ്ഞാലിക്കുട്ടി

നരിക്കുനി: മതത്തി​െൻറയും വർഗത്തി​െൻറയും പേരിൽ ഭീതി പരത്താൻ വേണ്ടി പിഞ്ചുകുട്ടികളെ വരെ ക്രിമിനലുകൾ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നതാണ് ഉത്തരേന്ത്യയുടെ ചിത്രമെങ്കിൽ നിയമപാലകരും പാർട്ടിക്കാരും നടത്തുന്ന ഉരുട്ടിക്കൊലയും വെട്ടിക്കൊലയുമാണ് കേരളത്തി​െൻറ നേട്ടമെന്നും മോദിയും പിണറായിയും രാജ്യത്തി​െൻറ മുഖം വികൃതമാക്കിയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. 'ബഹുസ്വര ഇന്ത്യക്ക് ജനാധിപത്യം കാവലാൾ' എന്ന പ്രമേയത്തിൽ അഞ്ചു ദിവസമായി നടന്നുവരുന്ന പുല്ലാളൂർ മേഖല മുസ്ലിം ലീഗ് സമ്മേളനസമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം വിട്ട് മുസ്ലിം ലീഗിലേക്ക് വന്നവർക്ക് അദ്ദേഹം മെംബർഷിപ് നൽകി. സ്വാഗതസംഘം ചെയർമാൻ ചെറുവലത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലപ്രസിഡൻറ് ഉമർ പാണ്ടികശാല ബൈത്തുറഹ്മ പ്രഖ്യാപനം നടത്തി. സി. മോയിൻ കുട്ടി, എൻ. സുബ്രമഹ്ണ്യൻ, പി.കെ ഫിറോസ്, എം.എ റസാഖ്, അൻസാരി തില്ലങ്കേരി, സി. അഹമ്മദ് കോയ ഹാജി, ഒ.പി നസീർ, മലയിൽ അബ്ദുല്ലക്കോയ, ടി.കെ. മുഹമ്മദ്, വി.എം. മുഹമ്മദ്, കെ.പി മുഹമ്മദൻസ്, എ.പി നാസർ, എ.സി. മുഹമ്മദ്, സി. അബൂബക്കർ എന്നിവർ സംസാരിച്ചു. റാഫി ചെരച്ചോറ,അബ്ദുൽ മജീദ് കുറ്റിപ്പുറം എന്നിവർ ഉപഹാര സമർപ്പണം നടത്തി. ഏറ്റവും നല്ല ക്ലബിനുള്ള അവാർഡ് നേടിയ വോളി ഫ്രൻറ്സ് പയമ്പ്രയെ ഉപഹാരം നൽകി ആദരിച്ചു. വൈകുന്നേരം നടന്ന ബഹുജനറാലി സമ്മേളനനഗരിയിൽ സമാപിച്ചു. ത്വൽഹത്ത് പുല്ലാളൂർ ഖിറാഅത്ത് നടത്തി. സ്വാഗത സംഘം കൺവീനർ പി. ഹനീഫ സ്വാഗതവും ട്രഷറർ എ.സി ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു. രണ്ടാമത് ബൈത്തുറഹ്മ സമർപ്പണവും മുസ്ലിം ലീഗ് സമ്മേളനവും ഇന്ന് കൊടിയത്തൂർ: പഞ്ചായത്തിൽ നിർമിച്ച രണ്ടാമത്തെ ബൈത്തുറഹ്മ സമർപ്പണവും മുസ്ലിം ലീഗ് സമ്മേളനവും ബുധനാഴ്ച ചെറുവാടി പഴംപറമ്പിൽ നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വൈകുന്നേരം ആറു മണിക്ക് ബൈത്തു റഹ്മയുടെ ഉദ്ഘാടനം നിർവഹിക്കും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി മുഖ്യാതിഥിയാകും. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് വി.കെ. ഫൈസൽ ബാബു, സിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തും. ചെറുവാടി ശിഹാബ് തങ്ങൾ റിലീഫ് സ​െൻററാണ് പഞ്ചായത്തിലെ രണ്ട് വീടും നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.