കക്കാടത്ത് കുടുംബസംഗമം

ബേപ്പൂർ: പുരാതന തറവാട്ടുകാരായ കക്കാടത്തുകാരുടെ പ്രഥമ കുടുംബസംഗമം വിപുല പരിപാടികളോടെ ബേപ്പൂർ ഹൈസ്കൂളിന് സമീപം നടന്നു. തറവാട്ട് കാരണവരായ കെ.പി. പ്രഭാകരൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി. മധുസൂദനൻ മുഖ്യാതിഥിയായി. 75 വയസ്സിന് മുകളിലുള്ള കാരണവന്മാരെ പൊന്നാടയും ശിലാഫലകവും നൽകി ആദരിച്ചു. കക്കാടത്ത് കുടുംബത്തിലെ പ്രശസ്തരായ തലശ്ശേരി വിജിലൻസ് ജഡ്ജി കക്കാടത്ത് ബൈജുനാഥ്, പത്രപ്രവർത്തകനും കേരള സംഗീത നാടക അക്കാദമിയുടെ മുഖ മാസിക 'കേളി'യുടെ എഡിറ്ററുമായ കക്കാട് ഭാനുപ്രകാശ്, മാന്ത്രികൻ പ്രദീപ് ഹുഡിനോ, മൂന്നു ദശകത്തെ ആഫ്രിക്കൻ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്ത് മടങ്ങിയെത്തിയ കക്കാടത്ത് മുകുന്ദൻ തുടങ്ങിയവരെ ആദരിച്ചു. കേരളത്തി​െൻറ യുവ ചെസ് ചാമ്പ്യൻ കക്കാടത്ത് അർജുൻ, കേരള അണ്ടർ 15 ഗേൾസ് ഫുട്ബാൾ ടീം ഗോൾകീപ്പർ അഗ്ന ഗണേശ്, രമ്യ മുരളി, കെ.പി. ദിനൂപ് എന്നിവർക്ക് യുവപ്രതിഭ പുരസ്കാരം നൽകി. കുടുംബസംഗമം ചെയർമാൻ ബൈജുനാഥ് അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രസിഡൻറും കൗൺസിലറുമായ പേരോത്ത് പ്രകാശൻ സംസാരിച്ചു. കക്കാടത്ത് മുരളി സ്വാഗതവും മുകുന്ദൻ കക്കാടത്ത് നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ, ശ്രീകലയുടെ നേതൃത്വത്തിലുള്ള ഗാനമേള എന്നിവ അരങ്ങേറി. പരിപാടിക്ക് കക്കാടത്ത് സുധീഷ്, സുഗേഷ്, കെ.ഐ. ജയരാജ്, കെ.പി. ഷിബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.