കടൽക്ഷോഭം: ഭിത്തികൾക്കു നാശം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ കടൽഭിത്തികൾക്ക് കാര്യമായ നാശം. പലയിടങ്ങളിലും കടൽഭിത്തി താഴ്ന്നുപോകുന്നു. ഓഖി കാലത്ത് തുടങ്ങിയ തകർച്ച കഴിഞ്ഞ ദിവസത്തെ കടൽക്ഷോഭത്തിൽ രൂക്ഷത കൈവരിച്ചു. പൊയിൽക്കാവ്, കാപ്പാട്, ഏഴുകുടിക്കൽ ഭാഗങ്ങളിലാണ് കൂടുതൽ തകർച്ച. കഴിഞ്ഞ ദിവസം ഭിത്തിയും കടന്ന് തിരമാലകൾ എത്തിയിരുന്നു. കടൽഭിത്തികളുടെ സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥയിലായി കടലോരവാസികൾ. കഴിഞ്ഞ കുറച്ചു കാലമായി ഈ മേഖലയിൽ ഇടക്കിടെ കടൽക്ഷോഭം അനുഭവപ്പെടാൻ തുടങ്ങിയിട്ട്. ക്രമാതീതമായ മണ്ണൊലിപ്പാണ് ഇവിടെ കൂടുതൽ കടൽക്ഷോഭം അനുഭവപ്പെടാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഏഴുകുടിക്കൽ, കവലാട് പാറക്കൽ താഴ എന്നിവിടങ്ങളിൽ പുലിമുട്ടുകൾ സ്ഥാപിച്ചാൽ മണ്ണൊലിപ്പ് തടയാമെന്നും ഇവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.