ഹർത്താൽ: നിരപരാധികളെ വേട്ടയാടുന്നത്​ അവസാനിപ്പിക്കണം ^മുസ്​ലിം ലീഗ്

ഹർത്താൽ: നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം -മുസ്ലിം ലീഗ് കൊടുവള്ളി: വ്യാജ ഹർത്താലി​െൻറ മറവിൽ നടന്ന അക്രമസംഭവങ്ങളുടെ പേരിൽ നിരപരാധികളെ വേട്ടയാടുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് കൊടുവള്ളി നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതി​െൻറ ഗൂഢാലോചനയിൽ ഉൾപ്പെട്ടവരെയും ഇതിന് നേതൃത്വം കൊടുത്തവരെയും മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ്. എന്നാൽ, പ്രത്യേക വിഭാഗത്തെ മാത്രം വേട്ടയാടുന്നത് അംഗീകരിക്കാൻ കഴിയാത്തതും പ്രതിഷേധാർഹവുമാണ്. ജയിലിൽ പോയവരെ സന്ദർശിച്ച്‌ തെറ്റിദ്ധാരണ പരത്തി മുതലെടുപ്പിന് ശ്രമിക്കുന്ന എം.എൽ.എയുടെയും എൽ.ഡി.എഫി​െൻറയും നടപടികൾ പൊതുസമൂഹം തിരിച്ചറിയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഭരിക്കുന്നവരുടെ താൽപര്യമനുസരിച്ച്‌ നിരപരാധികളുടെ പേരിൽ കേസെടുക്കാനാണ് പൊലീസ്‌ ശ്രമമെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കും. ആദ്യ പടിയായി 26ന് വ്യാഴാഴ്ച വൈകുന്നേരം കൊടുവള്ളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് വി.കെ. അബ്ദുഹാജി, ജന. സെക്രട്ടറി കെ.കെ.എ. ഖാദർ, എം. നസിഫ്, കെ.സി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.