ചികിത്സാസഹായം തേടുന്നു

കൊടുവള്ളി: കാന്‍സര്‍ രോഗബാധിതനായ ഗൃഹനാഥന്‍ ചികിത്സാസഹായം തേടുന്നു. ഓമശ്ശേരി പഞ്ചായത്തിലെ കൊളത്തക്കരയില്‍ താമസിക്കുന്ന മോഹനനും (51) കുടുംബവുമാണ് സഹായം തേടുന്നത്. കാന്‍സര്‍ രോഗം മൂർച്ഛിച്ചതിനാല്‍ തിരുവനന്തപുരം ആർ.സി.സിയില്‍നിന്ന് മോഹനനെ തിരിച്ചയച്ചിരിക്കുകയാണ്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബം വര്‍ഷങ്ങളായി വാടകവീട്ടിലാണ് താമസം. പെയിൻറിങ് ജോലിക്ക് പോയിരുന്ന ഇദ്ദേഹത്തിന് ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. എസ്.എസ്.എല്‍സിക്കും ഒമ്പതിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് മോഹന​െൻറ കുടുംബം. ചികിത്സക്കും കുട്ടികളുടെ പഠനത്തിനുള്ള പണം കണ്ടെത്തുന്നതിനും വീട് നിർമിക്കുന്നതിനുമായി എം.എല്‍.എ രക്ഷാധികാരിയായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു. എം.പി. മജീദ് ചെയര്‍മാനും പി. സജീവ്കുമാര്‍ കൺവീനറും അബ്ദുല്‍ അസീസ് ഉമരി ട്രഷററുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്. സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് കേരള ഗ്രാമീൺ ബാങ്ക് മാനിപുരം ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. A/c No 40137101023567, IFCS Code KLGB0040137. ഫോൺ: 9495 090785, 9745598811.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.