അപ്രഖ്യാപിത ഹർത്താൽ: കോഴി​േക്കാട്ട്​ അറസ്​റ്റിലായത്​ 175 പേർ; 52 പേർ റിമാൻഡിൽ

-സ്വന്തം ലേഖകൻ കോഴിക്കോട്: തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ അറസ്റ്റിലായത് 175 പേർ. ഇതിൽ 52 പേർ റിമാൻഡിൽ വിവിധ ജയിലുകളിലാണ്. സിറ്റി പൊലീസ് പരിധിയിൽ മാത്രം 31 കേസുകളിലായി 133 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 18 പേർ റിമാൻഡിലായി. അവശേഷിച്ചവർക്ക് ജാമ്യം ലഭിച്ചു. റൂറൽ പരിധിയിൽ കൊടുവള്ളി, വടകര, ചോമ്പാല, താമരശ്ശേരി സ്റ്റേഷനുകളിലായി 42 പേരാണ് അറസ്റ്റിലായത്. ഇതിൽ 34 പേർ റിമാൻഡിലാണ്. കൊടുവള്ളിയിൽ 100ഒാളം പേർക്കെതിരെ കേസെടുത്തതിൽ 20 പേരാണ് റിമാൻഡിലായത്. താമരശ്ശേരി ഡിവൈ.എസ്.പി സി.പി. സജീവ​െൻറ ജീപ്പിന് വാവാടുവെച്ച് കല്ലെറിഞ്ഞു, കടകൾ അടപ്പിച്ചു, വാഹനങ്ങൾ തടഞ്ഞു, മതസ്പർധയുണ്ടാക്കുന്ന തരത്തിൽ പ്രകോപന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി, ക്രമസമാധാനം തകർക്കാൻ ശ്രമിച്ചു, പൊലീസി‍​െൻറ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പൊലീസ് സംരക്ഷണത്തിൽ തുറന്ന പെേട്രാൾ പമ്പ് ബലമായി അടപ്പിച്ചു തുടങ്ങിയവയാണ് ഇവർക്കെതിരായ കുറ്റം. റൂറൽ മേഖലയിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കൊടുവള്ളിയിലാണ്. താമരശ്ശേരിയിൽ 95 പേർക്കെതിരെ കേസെടുത്തതിൽ 10 പേർ റിമാൻഡിലായി. വടകര മേഖലയിൽ വടകര, ചോമ്പാൽ സ്റ്റേഷനുകളിലായി 12 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ എട്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. ബാക്കി നാലുപേരെ റിമാൻഡ് ചെയ്തു. മാവൂരിൽ 36 പേരും കുന്ദമംഗലത്ത് 16 പേരുമാണ് അറസ്റ്റിലായത്. നിസ്സാര വകുപ്പ് ചുമത്തിയതിനാൽ ഇവരെ ആൾജാമ്യത്തിൽ വിട്ടു. ഫറോക്ക്, രാമനാട്ടുകര, ഫാറൂഖ് കോളജ്, മണ്ണൂർ വളവ്, ചാലിയം, അരക്കിണർ, മാത്തോട്ടം എന്നിവിടങ്ങളിലെ കടകളടപ്പിച്ചതിനെ ചൊല്ലിയുണ്ടായ സംഘർഷം, രാമനാട്ടുകര വില്ലേജ് ഒാഫിസിനുനേരെ കല്ലേറ്, ബേപ്പൂർ സ്റ്റേഷനിലെ എ.എസ്.െഎ രതീഷിനെ പരിക്കേൽപിച്ച് പൊലീസി​െൻറ കൃത്യവിലോപം തടസ്സപ്പെടുത്തിയത്, ചാലിയത്ത് പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കാനുണ്ടായ സാഹചര്യം എന്നീ സംഭവങ്ങളിലായി 20ഒാളം പേരാണ് അറസ്റ്റിലായത്. കോഴിക്കോട് നഗരപരിധിയിലെ പൊലീസ് കാമറകളിലെ ഹർത്താൽദിന ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. മാത്രമല്ല, അക്രമമുണ്ടായ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലെ കാമറകളും പരിശോധിക്കുന്നുണ്ട്. മതസ്പർധ പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്സ്ആപ് വഴി പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബർ സെല്ലി​െൻറ നേതൃത്വത്തിൽ ശേഖരിക്കുന്നു. ഇത്തരം വ്യക്തികളെ സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കുന്നുണ്ട്. വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ച നിരവധി പേരുടെ വിവരങ്ങൾ ഇതിനകം ചിലർ സൈബർ സെല്ലിന് കൈമാറി. ഇതിലും അന്വേഷണം പുരോഗമിക്കുകയാണ്. ഹർത്താലുമായി ബന്ധപ്പെട്ട് റിമാൻഡിലായവർ എത്തിയതോടെ ജില്ല ജയിൽ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ്. മലപ്പുറത്തുനിന്നും മറ്റും അറസ്റ്റിലായ 80 പേരെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. 205 പേർക്ക് സൗകര്യമുള്ള ജയിലിൽ ഇപ്പോൾ 400ലധികം പേരുണ്ട്. താമരശ്ശേരി കോടതി റിമാൻഡ് ചെയ്ത 29 ഹർത്താൽ തടവുകാർ കോഴിക്കോട് സബ് ജയിലിലുണ്ട്. 50 പേർക്ക് സൗകര്യമുള്ള ഇവിടെ 66 പേരാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.