ഉജ്ജ്വലദിനം ആചരിച്ചു

നരിക്കുനി: പ്രധാനമന്ത്രി ഉജ്ജ്വല യോജന സൗജന്യ ഗ്യാസ് പദ്ധതിയുടെ ഭാഗമായി നരിക്കുനിയിൽ നടന്ന പ്രധാനമന്ത്രി എൽ.പി.ജി പഞ്ചായത്തും എൽ.പി.ജി സുരക്ഷാ ക്ലിനിക്കും നടി സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മടവൂർ ഇൻഡേൻ സർവിസസ് മുഖേന അപേക്ഷിച്ച പിന്നാക്ക വിഭാഗക്കാർക്കുള്ള സൗജന്യ ഗ്യാസ് വിതരണ ഉദ്ഘാടനം ഐ.ഒ.സി സീനിയർ മാനേജർ അലക്സ് മാത്യു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി. അബ്്ദുൽ ജബ്ബാർ, ടി.പി. ജയചന്ദ്രൻ, ടി.പി. ഗോപാലൻ എന്നിവർ സംസാരിച്ചു. ഇൻറർനെറ്റ് കനിഞ്ഞില്ല; റേഷൻ കാർഡുടമകൾ വലഞ്ഞു നരിക്കുനി: ഇൻറർനെറ്റ് കണക്ഷൻ ഇടക്കിടെ ഇല്ലാതാവുന്നത് മൂലം റേഷൻകടയിലെത്തുന്ന കാർഡുടമകൾ അരിയും മറ്റും കിട്ടാതെ വലയുന്നു. നരിക്കുനി എ.ആർ.ഡി 88ാം നമ്പർ റേഷൻ ഷോപ്പിൽ രാവിലെ മുതൽ നെറ്റ് തകരാറിലായിരുന്നു. ഏതാനും പേർക്ക് അരിയും മറ്റു സാധനങ്ങളും ലഭിച്ചെങ്കിലും പിന്നീട് നെറ്റ് പൂർണമായും തകരാറിലായി. അതോടെ കാർഡുടമകൾ റേഷൻ കിട്ടാതെ തിരിച്ചു പോവുകയായിരുന്നു. വൈകുന്നേരം നെറ്റില്ലാത്തതു കാരണം മുഴുവൻ കാർഡുടമകൾക്കും തിരിച്ചുപോകേണ്ടി വന്നു. ബി.എസ്.എൻ.എൽ, വോഡഫോൺ എന്നീ കണക്ഷനുകളാണ് ഷോപ്പുടമ എടുത്തിട്ടുള്ളത്. രണ്ടിനും പലപ്പോഴും കണക്ഷൻ ലഭിക്കുന്നില്ല. പല റേഷൻ ഷോപ്പുകളും നെറ്റ് പ്രശ്നം മൂലം വലയുകയാണ്. റേഷൻ കാർഡിലെ പേരുകൾ ആധാറുമായി ബന്ധിപ്പിച്ചവർ റേഷൻ ഷോപ്പിലെ സ്കാനറിൽ വിരൽ അമർത്തുന്നതോടെ വിവരങ്ങൾ സ്ക്രീനിൽ തെളിയുന്നു. ഇതോടെ കാർഡ് അംഗങ്ങളുടെ റേഷൻ വിഹിതവും കാണിക്കുന്നു. ഇങ്ങനെ കാണിച്ചാൽ മാത്രേമ റേഷൻ വാങ്ങാൻ പറ്റുകയുള്ളൂ. കൃത്യമായ വിഹിതം സ്ക്രീനിൽ വരുന്നതോടെ മാത്രേമ ബില്ലടിക്കാനും കഴിയൂ. ചിലപ്പോഴൊക്കെ ബില്ലിങ് യന്ത്രം പ്രവർത്തിക്കാത്തതും റേഷൻ വാങ്ങുന്നതിന് തടസ്സമാകുന്നു. നെറ്റ് തകരാറ് ഉപഭോക്താക്കൾ ഷോപ്പുടമക്കെതിരെ തിരിയുന്നതിനും പലപ്പോഴും കാരണമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.