മലിനീകരണം: കാരശ്ശേരിയിൽ പ്രതിഷേധമിരമ്പി; പഞ്ചായത്ത് ഓഫിസ്​ മാർച്ച് പൊലീസ് തടഞ്ഞു

മുക്കം: കാരശ്ശേരി പന്നിമുക്കിൽ സ്വകാര്യ ഉടമസ്ഥതയിൽ ആരംഭിക്കുന്ന പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ്, ക്വാറികൾ, ക്രഷർ എന്നിവക്കെതിരെ മനുഷ്യാവകാശ നിയമസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കാരശ്ശേരി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പൊലീസ് ഓഫിസിന് മുന്നിൽ മാർച്ച് തടഞ്ഞു. പാറത്തോട് ഭാഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറി-ക്രഷർ യൂനിറ്റുകളുടെ നിയമലംഘനങ്ങൾെക്കതിെരയും പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലേറെപ്പേർ പ്ലക്കാർഡുകളുമേന്തിയാണ് പ്രതിഷേധിച്ചത്. ക്വാറികളും ക്രഷറുകളും ലാറ്റക്സ് ഫാക്ടറിയും മൂലം ദുരിതം അനുഭവിക്കുന്ന ഈ പ്രദേശവാസികൾക്ക് കൂടുതൽ ദുരിതം വരുത്തിെവക്കുന്ന പ്ലാസ്റ്റിക് യൂനിറ്റിനുകൂടി അനുമതി നൽകരുതെന്നാണ് മുന്നോട്ടുവെക്കുന്ന മുഖ്യ ആവശ്യം. പൊടിശല്യമൂലം മനുഷ്യരും കാലികളും ബുദ്ധിമുട്ടുകയാണ്. സുലഭമായി തേൻ ശേഖരിച്ച പ്രദേശത്ത് തേനീച്ചകൾ കടുത്ത വംശനാശം നേരിടുകയാണ്. ക്വാറികളിലെ കല്ലും പൊടിയും കയറ്റി ദിവസവും ശരാശരിയായി ഈ പ്രദേശങ്ങളിൽ 3000 ലോറികളാണ് ചീറിപ്പായുന്നത്. പ്രദേശവാസികളെ ആസ്ത്മരോഗികളാക്കുകയും കുടിവെള്ളം മുട്ടിക്കുകയും ചെയ്യുന്ന ക്വാറികളുടെ നിയമ ലംഘനങ്ങൾ തടഞ്ഞ് പ്രദേശത്തെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. മനുഷ്യാവകാശ നിയമസംരക്ഷണസമിതി കോഓഡിനേറ്റർ ജി. അജിത് കുമാർ ധർണ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സുരേന്ദ്രലാൽ അധ്യക്ഷത വഹിച്ചു. കൺവീനർ സജി കള്ളികാട്ട്, പി.വി. ഷാനവാസ്, ഉബൈബ, ബേബി അലശക്കോടൻ, പി. റിജു, കോമു ഈന്തുങ്കണ്ടി, ഫ്രാൻസിസ് കാക്ക കൂടുങ്കൽ, ബിജി ജോസ്, കെ. ശ്രാവൺ എന്നിവർ സംസാരിച്ചു. അനുമോദിച്ചു കൊടിയത്തൂർ: കാരക്കുറ്റി അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ നിന്ന് ഹിക്മ ടാലൻറ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകളും സർട്ടിഫിക്കറ്റുകളും മജ്ലിസ് അകാദമിക് കൗൺസിൽ പ്രസിഡൻറ് അസൈനാർ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.ടി. ശരീഫ്, കെ. യുസുഫ്, ശംസുദ്ദീൻ ചെറുവാടി, കെ. സാബിറ, റുഫൈസ എന്നിവർ സംസാരിച്ചു. പി.ടി. അബൂബക്കർ ഫാറൂഖി സ്വാഗതവും സി.വി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.