ശ്രീജിത്തി​െൻറ മരണം: എറണാകുളം റൂറൽ എസ്​.പി ജോർജി‍െൻറ പങ്ക് അന്വേഷിക്കണം ^ബാലകൃഷ്ണപിള്ള

ശ്രീജിത്തി​െൻറ മരണം: എറണാകുളം റൂറൽ എസ്.പി ജോർജി‍​െൻറ പങ്ക് അന്വേഷിക്കണം -ബാലകൃഷ്ണപിള്ള കോഴിക്കോട്: ശ്രീജിത്തി​െൻറ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്.പി എ.വി. ജോർജി‍​െൻറ പങ്ക് അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ മൂന്ന് പൊലീസുകാരെമാത്രം പ്രതികളാക്കുന്നത് ശരിയല്ല. എസ്.പിയുടെ സ്ക്വാഡിന് ഉത്തരവാദിത്തമുണ്ട്. ശ്രീജിത്തി​െൻറ മരണത്തിന് പിറകിൽ പ്രവർത്തിച്ചവരെ അന്വേഷിച്ച് കണ്ടെത്തണം. കഴിഞ്ഞ ദിവസത്തെ അപ്രഖ്യാപിത ഹർത്താലിന് പിന്നിൽ ഒരു ബ്രെയിൻ പ്രവർത്തിച്ചിട്ടുണ്ട്. കേരളമായതുകൊണ്ടുമാത്രമാണ് വർഗീയ കലാപമായി പടരാതിരുന്നത്. ഹർത്താലിന് 'ബ്രീത്തിങ് ടൈം' കൊടുക്കണം. മോേട്ടാർ വെഹിക്ക്ൾ ആക്ട് ഏകീകരിച്ചാൽ കേരളത്തിന് വൻ സാമ്പത്തിക നഷ്ടം സംഭവിക്കും. സംസ്ഥാനത്തിന് കിേട്ടണ്ട നികുതി കേന്ദ്രത്തിലേക്ക് പോകും. ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ നിയമം അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടി, കോഴിക്കോട് ജില്ല പ്രസിഡൻറ് പി.വി. നവീന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.