പൊലീസ് റൂട്ട് മാർച്ച് നടത്തി

രാമനാട്ടുകര: ജില്ലയിൽ നിരോധനാജ്ഞയുടെ ഭാഗമായി ഫറോക്ക് പൊലീസ് രാമനാട്ടുകരയിൽ റൂട്ട് മാർച്ച്‌ നടത്തി. വ്യാഴാഴ്ച വൈകുന്നേരം രാമനാട്ടുകര നഗരസഭ അതിർത്തിയായ എട്ടേ നാലിൽനിന്നും തുടങ്ങിയ റൂട്ട് മാർച്ച് രാമനാട്ടുകര എയർപോർട്ട് റോഡിലും യൂനിവേഴ്സിറ്റി റോഡിലും ചുറ്റി രാമനാട്ടുകര അങ്ങാടിയിലൂടെ സഞ്ചരിച്ച് എട്ടേനാലിൽ സമാപിച്ചു. അടുത്തദിവസം ഫറോക്കിൽ റൂട്ട് മാർച്ച് നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫറോക്ക് എസ്.ഐ എ. രമേശ് കുമാർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.