പൂവന്നൂർ എടക്കാട്ട് കുടുംബ സംഗമം

ഫറോക്ക്: പൂവന്നൂർ എടക്കാട്ട് കുടുംബ സംഗമം നടത്തി. പെരുമുഖം മലബാർ അവന്യൂ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വി.കെ.സി. മമ്മദ് കോയ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പി.ഇ. ഖാലിദ് പൂവന്നൂർ അധ്യക്ഷത വഹിച്ചു, ഡോ. സാലിഹ് ഫൈസി ഉദ്ബോധന ക്ലാസ് നടത്തി. ഫറോക്ക് നഗരസഭ ചെയർപേഴ്സൻ പി. റുബീന, സ്ഥിരം സമിതി ചെയർപേഴ്സൻ ടി. നുസ്റത്ത്, ഫറോക്ക് നഗരസഭ കൗൺസിലർ, സബിത ഹബീബ്, രാമനാട്ടുകര നഗരസഭ കൗൺസിലർ കെ.എം. ബഷീർ എന്നിവർ സംസാരിച്ചു. കോയ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. മുഹ്സിൻ ഖിറാഅത്ത് നടത്തി. കുടുബസമിതി കൺവീനർ മുഹമ്മദ് ഷാഫി കല്ലമ്പാറ സ്വാഗതവും സഹൽ നന്ദിയും പറഞ്ഞു. photo kudu33 പൂവന്നൂർ എടക്കാട്ട് കുടുംബ സംഗമത്തിൽ വി.കെ.സി. മമ്മദ് കോയ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.