വിഷു ആഘോഷിച്ചു

കൊയിലാണ്ടി: പുതുമണ്ണിൽ കാർഷിക സമൃദ്ധിയുടെ വിത്തെറിഞ്ഞ് കർഷകർ, വീട്ടുമുറ്റങ്ങളിൽ പൂത്തിരികളുടെ വർണാഭ തീർത്ത് കുട്ടികൾ. വിത്തും കൈക്കോട്ടും പാടിയെത്തിയ വിഷു പക്ഷിയെ സാക്ഷി നിർത്തി ആബാലവൃദ്ധം വിഷു ആഘോഷിച്ചു. നന്മയുടെ പൊൻകിരണം പോലെ തിളങ്ങിയ കണിക്കൊന്ന കണ്ടുണർന്ന ശേഷം പുതുവസ്ത്രങ്ങൾ അണിഞ്ഞും വിഭവസമൃദ്ധമായ സദ്യ ഉണ്ടും പടക്കങ്ങളുടെ ശബ്ദവും പൂത്തിരികളുടെ വർണാഭയും തീർത്ത അന്തരീക്ഷത്തിലായിരുന്നു വിഷുവിനെ വരവേൽക്കൽ. പുതുമഴ പെയ്തു ജീവൻവെച്ച മണ്ണിൽ കാർഷിക സമൃദ്ധിക്ക് കർഷകർ വിത്തെറിഞ്ഞു. നോട്ടു പിൻവലിക്കൽ, ജി.എസ്.ടി തുടങ്ങിയവ താറുമാറാക്കിയ സാമ്പത്തിക അവസ്ഥയിൽ, 'ഉള്ളതുകൊണ്ട് ഓണംപോലെ' എന്ന ചൊല്ല് അന്വർഥമാക്കി വിഷു ആഘോഷങ്ങളിൽ പങ്കാളികളായി. കാപ്പാട് ഉൾപ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.