ഉ​വൈ​സി​യു​ടെ പി​ന്തു​ണ ജെ.​ഡി-​എ​സി​ന്​

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പാർട്ടി സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നില്ലെന്നും ജനതാദൾ സെക്കുലറിന് (ജെ.ഡി-എസ്) പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ''ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസിന് ശക്തിയില്ല. ബി.ജെ.പി ഇതര, കോൺഗ്രസ് ഇതര സർക്കാറാണ് കർണാടകയിൽ ഭരണത്തിലേറേണ്ടത്. ജെ.ഡി-എസിന് പരമാവധി സീറ്റ് നേടിക്കൊടുക്കാൻ പാർട്ടി പ്രയത്നിക്കും. ജെ.ഡി-എസ് കർണാടക ഭരിക്കുകയും കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്യും. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകൾക്കും താൽപര്യങ്ങൾക്കും വിരുദ്ധമായി കോൺഗ്രസും ബി.ജെ.പിയും പ്രവർത്തിക്കുന്നതിനാലാണ് ജെ.ഡി-എസിന് പൂർണ പിന്തുണ നൽകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലും ഇതേനയംതന്നെയാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക തെരഞ്ഞെടുപ്പിൽ മജ്ലിസ് പാർട്ടി രംഗത്തിറങ്ങുമെന്നും ൈഹദരാബാദ്- കർണാടക മേഖലയിൽ മത്സരിക്കുമെന്നും നേരത്തേ പറഞ്ഞിരുന്നെങ്കിലും പാർട്ടി ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം ഉവൈസി ഉപേക്ഷിക്കുകയായിരുന്നു. യു.പിയിലും മറ്റും കോൺഗ്രസിനെതിരെ ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിച്ച ഉവൈസി, നിർണായകമായ കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ എതിർക്കുക വഴി ബി.ജെ.പിയെ സഹായിക്കുകയാണെന്നാണ് വിലയിരുത്തൽ. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.