പ്രവാസികളുടെ കുട്ടികൾക്ക്​ സഹായം നൽകും ^മന്ത്രി

പ്രവാസികളുടെ കുട്ടികൾക്ക് സഹായം നൽകും -മന്ത്രി കോഴിക്കോട്: പ്രവാസികളുടെ കുട്ടികൾക്ക് സ്റ്റാർട്ടപ് സംരഭങ്ങൾക്കായി സർക്കാർ സഹായം നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പ്രവാസി െഡവലപ്മ​െൻറ് റിഹാബിലിറ്റേഷൻ ആൻഡ് െവൽഫെയർ സ​െൻറെറി​െൻറ ആഭിമുഖ്യത്തിൽ പ്രവാസി സംരംഭകത്വ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി വനിത സാന്ത്വന കേന്ദ്രം ഡയറക്ടർ ഡോ. മേരി ജോസഫിന് സെ്െറ്റതസ്കോപ് നൽകി മന്ത്രി കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആറ്റേക്കായ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. അടക്കാനി വീട്ടിൽ സുൽഫീക്കർ, ഹാഷിം കടാക്കലകം എന്നിവർക്ക് മന്ത്രി ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം നൽകി. ജെ.കെ. ട്രസ്റ്റ് ചെയർമാൻ വാസുദേവൻ പൊന്നാടയണിയിച്ചു. മുക്കം മുഹമ്മദ് പ്രശസ്തി പത്രം നൽകി. വിൻസൻറ് അറക്കൽ, പ്രഫ. വർഗീസ് മാത്യു, സഹീർ ഒളവണ്ണ, കെ.പി. സജിത്, സണ്ണി ജോസഫ്, പ്രേമൻ പറന്നാട്ടിൽ, ഗണേശൻ ചേറോട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.