ലീഗിെൻറ ഇടപെടൽ നാട്ടിൽ സഹിഷ്ണുത നിലനിർത്തി ^കെ.എം. ഷാജി എം.എൽ.എ

ലീഗി​െൻറ ഇടപെടൽ നാട്ടിൽ സഹിഷ്ണുത നിലനിർത്തി -കെ.എം. ഷാജി എം.എൽ.എ ലീഗി​െൻറ ഇടപെടൽ നാട്ടിൽ സഹിഷ്ണുത നിലനിർത്തി -കെ.എം. ഷാജി എം.എൽ.എ താമരശ്ശേരി: പരസ്പര സഹകരണത്തി​െൻറ വർത്തമാനമാണ് ഏഴു പതിറ്റാണ്ടു കാലമായി മുസ്ലിംലീഗ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഇത് സഹിഷ്ണുതക്ക് ശക്തിപകരാൻ കാരണമായെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ. മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി അണ്ടോണ മഹല്ല് കൺവെൻഷൻ സ​െൻററിൽ സംഘടിപ്പിച്ച ബാബിലൂദ്-18 പ്രവർത്തക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് ടി. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. ഫാഷിസ്റ്റ് നരാധമന്മാർ കൊന്നൊടുക്കിയ പെൺകുട്ടിയുടെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.എ. റസാഖ് മാസ്റ്റർ, വി.എം. ഉമ്മർ, കെ.കെ. നവാസ്, കെ.എം. അഷ്റഫ്, യു.കെ. അബു, വി. ഇല്യാസ്, കെ.വി. മുഹമ്മദ്, എം.എ. ഗഫൂർ, വി.കെ. അബ്ദുഹാജി, പി.എസ്. മുഹമ്മദലി, എ.പി. കുഞ്ഞാമു, പി.പി. ഹാഫിസ് റഹിമാൻ എന്നിവർ സംസാരിച്ചു. റഫീക്ക് കൂടത്തായി സ്വാഗതവും സുബൈർ വെഴുപ്പൂർ നന്ദിയും പറഞ്ഞു. photo tsy babilood - youth league - KM.SHAJI.JPG കൊടുവള്ളി നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ബാബിലൂദ്–18 സംഗമത്തിൽ കെ.എം. ഷാജി എം.എൽ.എ സംസാരിക്കുന്നു ഏഴുദിന സഹവാസ ക്യാമ്പ് മുക്കം: എം.എസ്.എം തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഏഴു ദിവസ സഹവാസ ക്യമ്പ് തുടങ്ങും. വ്യക്തിത്വ വികസനം, ടൈം മാനേജ്മ​െൻറ്, കരിയർ ഗൈഡൻസ്, അയൽക്കൂട്ടം, പ്രകൃതി പഠനം, പഠനയാത്ര എന്നിവയാണ് ക്യാമ്പിലെ വിഷയങ്ങൾ. താൽപര്യമുള്ളവർ 8129751385, 974789 2011 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.