ചെറുവണ്ണൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം

ഫറോക്ക്: ചെറുവണ്ണൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപടർന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ചെറുവണ്ണൂർ മറീന െറസിഡൻറ്സിന് സമീപം എ.ഡബ്ല്യു.എച്ച് കോളജിന് മുൻവശത്തുള്ള 'ബിഫോർ ബിവൈഫ്' റോഡിലെ ഏഷ്യൻ പ്ലൈവുഡ് കമ്പനിക്കുള്ളിൽനിന്നാണ് ശനിയാഴ്ച രാത്രി 9.30ഓടെ തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. കമ്പനിക്കുള്ളിൽ സ്ഥാപിച്ച പ്രധാന ഇലക്ട്രിക് പാനൽ ബോർഡിൽനിന്നാണ് തീ ഉയർന്നത്. ചെറുവണ്ണൂർ സ്വദേശി രാജൻ പണിക്കരുടെ ഉടമസ്ഥതയിലുള്ളതാണ് പ്ലൈവുഡ് നിർമാണ യൂനിറ്റ്. ഇലക്ട്രിക്കൽ പാനൽ ബോർഡ്, വയറിങ്ങുകൾ, ഫ്യൂസ് കരിയർ, സമീപത്ത് കൂട്ടിയിട്ട തടിക്കഷണങ്ങൾ, മരപ്പൊടികൾ എന്നിവ കത്തിനശിച്ചിട്ടുണ്ട്. തീ പടരുന്ന സമയം കമ്പനിക്കുള്ളിൽ അഞ്ചിലേറെ ഇതര സംസ്ഥാന തൊഴിലാളികളാണുണ്ടായിരുന്നത്. തീ പടർന്ന ഉടനെ ഓടിയെത്തിയ ചാലിയാർ തീരം റെസിഡൻറ്സ് അസോസിയേഷ​െൻറയും നാട്ടുകാരുടെയും ഉൾപ്പെടെയുള്ളവരുടെ അവസരോചിത ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മീഞ്ചന്ത ഫയർ യൂനിറ്റിലെ ലീഡിങ് ഫയർമാൻ പി.കെ. ഹംസക്കോയയുടെ നേതൃത്വത്തിലെത്തിയ രണ്ട് ഫയർ യൂനിറ്റി​െൻറയും ഫയർ എക്സ്റ്റിങ്ഗ്യൂഷറി​െൻറയും സഹായത്താൽ തീ പൂർണമായും അണച്ചു. photo company fire.jpg ചെറുവണ്ണൂരിലെ പ്ലൈവുഡ് കമ്പനിക്കുള്ളിൽ കത്തിനശിച്ച ഇലക്ട്രിക് പാനൽ ബോർഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.