ആദിവാസി ഊരുകളിൽ വൈദ്യസഹായവും ഭക്ഷണവും വസ്ത്രങ്ങളുമൊരുക്കി 'എ​െൻറ മുക്കം'

മുക്കം: ആദിവാസി ഊരുകളിൽ വൈദ്യസഹായവും വസ്ത്രങ്ങളും ഭക്ഷണവുമൊരുക്കി 'എ​െൻറ മുക്കം' ചാരിറ്റബിൾ സൊസൈറ്റി. ആനക്കാംപൊയിൽ, മുത്തപ്പൻപുഴ പ്രദേശങ്ങളിലാണ് 'എ​െൻറ മുക്കം' സൊസൈറ്റി പ്രവർത്തകർ സാന്ത്വനവുമായി എത്തിയത്. ആദിവാസികൾക്കിടയിൽ ഇത് രണ്ടാം തവണയാണ് പ്രവർത്തകർ എത്തുന്നത്. മുത്തപ്പൻപുഴ ആരോഗ്യ ഉപകേന്ദ്രത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പിന് പുറമെ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു. നാലു ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറോളം പേരെ പരിശോധിച്ച് മരുന്നു നൽകി. ക്യാമ്പ് തിരുവമ്പാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി കൊന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. സലീം പൊയിലിൽ അധ്യക്ഷത വഹിച്ചു. എസ്.ടി പ്രമോട്ടർ ശ്യാം കിഷോർ, കാരശ്ശേരി പഞ്ചായത്തംഗം ജി. അബ്ദുൽ അക്ബർ, എം.കെ. മമ്മദ്, ബക്കർ കളർബലൂൺ, എ.സി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. അഷ്ക്കർ സർക്കാർപറമ്പ്, ബാവ ഒളകര, മുബാറക്ക്, ആഷിഖ്, ഹാഷിർ, ജംഷീർ, നൗഷാദ് കൊടിയത്തൂർ, കെ.ടി. നിഷാദ്, ബർക്കത്തുല്ല ഖാൻ, ആസിഫ്, സൗഫീഖ് വെങ്ങളത്ത്, ഹസനുൽ ബസരി, അംജദ്, ഹർഷാദ് കുഞ്ഞാപ്പു, എൻ. ശശികുമാർ എന്നിവർ നേതൃത്വം നൽകി. തിരുവമ്പാടി ലിസ നഴ്സിങ് സ്കൂളിലെ നഴ്സിങ് വിദ്യാർഥികളും പെങ്കടുത്തു. കുടുംബ സംഗമം മുക്കം: കാരശ്ശേരി നോർത്ത് ലോക്കൽ സി.പി.എം കുടുംബ സംഗമം കളരിക്കണ്ടിയിൽ നടത്തി. ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഏരിയകമ്മിറ്റി അംഗങ്ങളായ വി.കെ. വിനോദ്, ലിേൻറാ ജോസഫ്, വി.പി. ജമീല, സുബൈദ മാളിയേക്കൽ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി മാന്ത്ര വിനോദ് അധ്യക്ഷത വഹിച്ചു. ഇ.പി. അജിത്ത് സ്വാഗതവും കെ. ശിവദാസൻ നന്ദിയും പറഞ്ഞു. വിവിധമേഖലയിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. 118 വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു മുക്കം: നഗരസഭ 2017-18 സാമ്പത്തിക വാർഷികപദ്ധതിയിൽ അഞ്ച് ലക്ഷം രൂപ െചലവഴിച്ച് പട്ടികജാതിവിഭാഗത്തിലെ 118 വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം നടത്തി. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ലീല അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ്കുമാർ, കൗൺസിലർമാരായ അരവിന്ദൻ മാസ്റ്റർ, മുക്കം വിജയൻ, ജെസി രാജൻ, സൈനബ കല്ലുരുട്ടിമ്മൽ, ഷഫീഖ് മാടായി, എം.ബി. വിജയകുമാർ, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ സ്വാഗതവും പി.ടി. ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.