സൗജന്യ സിവിൽ സർവിസ് ശിൽപശാല മുക്കത്ത്

മുക്കം: ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ സിവിൽ സർവിസ് പരീക്ഷകളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് സൗജന്യ സിവിൽ സർവിസ് ശിൽപശാല സംഘടിപ്പിക്കുന്നു. ഇൗ മാസം 28ന് രാവിലെ 10 മുതൽ ഒരു മണി വരെ കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്ലസ് ടു കഴിഞ്ഞവർക്കും ബിരുദവിദ്യാർഥികൾക്കും ബിരുദപഠനം പൂർത്തിയായവർക്കും പങ്കെടുക്കാം. ഡൽഹിയിലെ ഐ.എ.എസ് ട്രെയിനിങ് സ​െൻററായ ചാണക്യ അക്കാദമിയിലെ പരിശീലകർ ക്ലാസിന് നേതൃത്വം നൽകും. രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് മുക്കം അസാറ്റ് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ 92 07 771 779 എന്ന നമ്പറിൽ വിളിച്ചും രജിസ്റ്റർ ചെയ്യാം. കാരശ്ശേരിയിൽ വിഷുച്ചന്ത ഇന്ന് തുടങ്ങും മുക്കം: കാരശ്ശേരി കൃഷിഭവ​െൻറ നേതൃത്വത്തിിൽ വെള്ളി, ശനി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫിസിനു സമീപം വിഷുപച്ചക്കറി ചന്ത നടക്കും. മാർക്കറ്റ് വിലയെക്കാൾ 30 ശതമാനം വില കുറച്ചാണ് പച്ചക്കറി വിൽക്കാനുദ്ദേശിക്കുന്നത്. ചന്തയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.