വെളിച്ചം അവാർഡുകൾ കൈമാറി

മുക്കം: തിരുവമ്പാടി മണ്ഡലം ഐ.എസ്.എം ഒരുക്കിയ ഖുർആൻ പoനപദ്ധതിയുടെ ഭാഗമായ ഖുർആൻ വെളിച്ചം സംഗമത്തിൽ അവാർഡ് വിതരണവും ഹാഫിളുകളെ ആദരിക്കലും നടന്നു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. 'ബാലവെളിച്ചം' വാർഡ് മെംബർ സാറ ടീച്ചർ പ്രകാശനം ചെയ്തു. സൈനുൽ ആബിദീൻ സുല്ലമി അധ്യക്ഷത വഹിച്ചു. വെളിച്ചം, ക്യു.എൽ.എസ്, ക്യു.എച്ച്.എൽ.എസ് വിജയികൾക്കുള്ള അവാർഡുദാനം ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഇസ്മായിൽ കരിയാടും ഹാഫിളുകൾക്കുള്ള ഉപഹാരം മുഹമ്മദ് അൻസാരിയും വിതരണം ചെയ്തു. പി.എം. നാസർ, പി.കെ. ശബീബ്, ശാക്കിർ മദനി, പി.വി. ശമീർ, ആസാദ്, അബ്ദുൽ അലി, ഷമീം എന്നിവർ സംസാരിച്ചു. തരിശുഭൂമിയിലെ കൃഷിയിൽ തിളക്കമാർന്ന നേട്ടം മുക്കം: ആനയാംകുന്നിലെ തരിശുഭൂമിയിൽ നെൽവിത്തിറക്കി നൂറുമേനി കൊയ്തു. സുസ്ഥിര നെൽകൃഷി വികസന പദ്ധതി പ്രകാരം കാരശ്ശേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പാക്കിയ തരിശ് നെൽകൃഷി പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.പി. ജമീല, ജില്ല പഞ്ചായത്ത് മെംബർ സി.കെ. കാസിം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിസി സ്കറിയ, സജി തോമസ്, വാർഡ് മെംബർ ഷിഹാബുദ്ദീൻ, രമ്യ കൂവപ്പാറമ്മൽ, കാർഷിക വികസന സമിതി അംഗം ഷാജികുമാർ, അടുക്കത്തിൽ മുഹമ്മദ് ഹാജി, കൃഷി ഓഫിസർ സി.വി. ശുഭ, കൃഷി അസിസ്റ്റൻറുമാരായ സി. ഷഹന, സിന്ധു രാമൻ എന്നിവർ പങ്കെടുത്തു. കെ.എ. തോമസി​െൻറ വയലിൽ രണ്ടു പതിറ്റാണ്ടുകൾക്കു ശേഷമാണ് ഇ.പി. ബാബുവി​െൻറ നേതൃത്വത്തിൽ നെൽകൃഷി ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.