എ ഡിവിഷന്‍ ഫുട്ബാൾ: ദേവഗിരി കോളജിന് ജയം

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഡ്രോപ്‌സ് എ ഡിവിഷന്‍ ഫുട്ബാള്‍ ലീഗില്‍ ബുധനാഴ്ച നടന്ന ആദ്യ മത്സരത്തില്‍ യങ് ചലഞ്ചേഴ്‌സും എഫ്.സി കുന്ദമംഗലവും ഓരോ ഗോള്‍വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ചലഞ്ചേഴ്‌സിനുവേണ്ടി 23ാം മിനിറ്റില്‍ സല്‍മാനും എഫ്.സി കുന്ദമംഗലത്തിനുവേണ്ടി 43ാം മിനിറ്റില്‍ ഇര്‍ഷാദും ഗോളുകള്‍ സ്‌കോര്‍ ചെയ്തു. രണ്ടാമത്തെ മത്സരത്തില്‍ സ​െൻറ് ജോസഫ്സ് കോളജ് ദേവഗിരി എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പെലോടണ്‍ എഫ്.സിയെ പരാജയപ്പെടുത്തി. ദേവഗിരിക്കുവേണ്ടി നാലാം മിനിറ്റില്‍ റെനീഷും 38ല്‍ ശ്രാവണും 67, 85 മിനിറ്റുകളില്‍ അനിലും സ്‌കോര്‍ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.