വെളിമണ്ണ ജി.എം.യു.പി സ്​കൂൾ ​ഹൈസ്​കൂളാക്കൽ സർക്കാർ മുഖം തിരിച്ചു; തുടർപഠനത്തിനായി ആസിം വീണ്ടും പോരാട്ടത്തിന്​

കോഴിക്കോട്: ഒാമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ ജി.എം.യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്താനുള്ള പോരാട്ടം വീണ്ടും സജീവമാകുന്നു. ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന ഇരുകൈകളുമില്ലാത്ത ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ആസിമി​െൻറ അപേക്ഷ സംസ്ഥാന സർക്കാർ തള്ളിയതിനാലാണ് ആക്ഷൻ കമ്മിറ്റിയുെട നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമാക്കുന്നത്. വ്യാഴാഴ്ച രാവിലെ പത്തിന് ജില്ല കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ രാഷ്്ട്രപതി എ.പി.ജെ അബ്ദുൽ കലാമി​െൻറ സഹോദരപുത്രനും കലാം ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ശൈഖ് ദാവൂദ് ധർണ ഉദ്ഘാടനം െചയ്യും. സർക്കാർ ഹൈസ്കൂളുകളില്ലാത്ത ഒാമശ്ശേരിയിൽ വെളിമണ്ണ സ്കൂൾ അപ്േഗ്രഡ് ചെയ്യണമെന്ന് ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തും പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 2015ൽ ആസിമി​െൻറ അപേക്ഷയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വെള്ളിമണ്ണ സ്കൂൾ യു.പിയായി ഉയർത്തുകയായിരുന്നു. എന്നാൽ, ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയ ആസിമിന് തുടർപഠനം ചോദ്യചിഹ്നമായി തുടരുകയാണ്. വെളിമണ്ണയിലെയും സമീപപ്രദേശങ്ങളിലെയും ആയിരത്തിലധികം വിദ്യാർഥികളാണ് മറ്റ് വിദ്യാലയങ്ങളിൽ പഠിക്കുന്നത്. ഇൗ മേഖലയിൽ 22 പട്ടികജാതി കോളനികളും ഒരു ആദിവാസി കോളനിയുമുണ്ട്. തൊട്ടടുത്ത് ഹൈസ്കൂളില്ലാത്തതിനാൽ ഇൗ കോളനികളിലെ വിദ്യാർഥികൾ ഏഴാം ക്ലാസിൽ പഠനം നിർത്തിപ്പോവുകയാെണന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ആസിമിനെ മുന്നിൽ നിർത്തി െഹെസ്കൂളിനായി മാനേജ്മ​െൻറ് സമ്മർദം ചെലുത്തുകയാണെന്ന മുഖ്യമന്ത്രിയുടെ ഒാഫിസി​െൻറ പ്രസ്താവന തിരുത്തണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. സർക്കാർ സ്കൂളിനെയാണ് മുഖ്യമന്ത്രിയുെട ഒാഫിസ് മാനേജ്മ​െൻറ് സ്കൂളായി തെറ്റിദ്ധരിച്ചത്. വെളിമണ്ണ ജി.എം.യു.പി സ്കൂൾ സർക്കാർ െഹെസ്കൂളാക്കി ഉയർത്തണെമന്ന് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് െകാടുവള്ളി എ.ഇ.ഒ ഫെബ്രുവരി 23ന് റി പ്പോർട്ടും നൽകിയിരുന്നു. സ്കൂളിൽനിന്ന് 200 മീറ്റർ അകലെയുള്ള മിനിസ്റ്റേഡിയം സ്കൂളി​െൻറ ആവശ്യങ്ങൾക്ക് നൽകാെമന്ന് പഞ്ചായത്ത് പ്രസിഡൻറ് സമ്മതപത്രവും സമർപ്പിച്ചു. സമീപത്തെ രണ്ടര ഏക്കർ സ്ഥലം അധ്യാപക രക്ഷാകർതൃ സമിതി പണം മുടക്കി വാങ്ങാെമന്നും സമ്മതിച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചിെല്ലങ്കിൽ പ്രക്ഷോഭം തിരുവനന്തപുരത്തേക്ക് മാറ്റാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. 2015ലെ ഉത്തരവ് പ്രകാരം അപ്ഗ്രേഡ് ചെയ്യാനാവിെല്ലന്നാണ് സർക്കാർ നിലപാട്. പ്രത്യേക ഉത്തരവിലൂെട അപ്ഗ്രേഡ് ചെയ്യണെമന്നാണ് നാട്ടുകാരുടെ ആവശ്യം. വാർത്തസമ്മേളനത്തിൽ ആസിമിന് പുറമേ, സർത്താജ് അഹമ്മദ് വെളിമണ്ണ, മുഹമ്മദ് അബ്ദുൽ റഷീദ്, ഡോ. അനന്ത കൃഷ്ണൻ, ഗോവിന്ദൻ, സി.െക. നാസർ കാഞ്ഞങ്ങാട്, ടി. ഇബ്രാഹിം എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.