മലിനജല സംസ്കരണ പ്ലാൻറ്​ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്ക​ുന്നതായി പരാതി

മുക്കം: മണാശ്ശേരി കെ.എം.സി.ടി മലിനജല സംസ്കരണ പ്ലാൻറി​െൻറ പ്രവർത്തനംമൂലം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരാതി. സംഭവത്തിൽ മണാശ്ശേരി സാന്ദ്രം െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ ജില്ല കലക്ടർക്ക് പരാതിനൽകി. കലക്ടർ നഗരസഭയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. മലിനജല സംസ്കരണ പ്ലാൻറുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ 120 വീട്ടുകാർ താമസിക്കുന്നുണ്ട്. പ്ലാൻറി​െൻറ പ്രവർത്തനം ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നത്. മലിനജലം പലവഴിക്കായി ഒഴുക്കിവിട്ട് കെട്ടിനിർത്തുന്നതിനാൽ കൊതുകുകൾ പെരുകുന്നു. ജലം ഊർന്നിറങ്ങുന്നതിനാൽ സമീപത്തെ കിണറുകളിലെ ശുദ്ധജലത്തെ ബാധിക്കുന്നു. നിരവധിതവണ വിവിധ അധികാരികൾക്ക് പരാതി നൽകി പരിഹാരമാവാത്തതിനെ തുടർന്നാണ് െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ ജില്ല കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.