നന്തി^ചെങ്ങോട്ടുകാവ് ബൈപാസ്: ഹരിത ട്രൈബ്യൂണലി​േൻറത് ഊർജം പകരുന്ന ഉത്തരവ്

നന്തി-ചെങ്ങോട്ടുകാവ് ബൈപാസ്: ഹരിത ട്രൈബ്യൂണലിേൻറത് ഊർജം പകരുന്ന ഉത്തരവ് കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണൽ ഉത്തരവ് പരിസ്ഥിതി പ്രവർത്തകർക്കും ബൈപാസ് വിരുദ്ധ കർമസമിതി പ്രവർത്തകർക്കും ഊർജം പകരും. ബൈപാസിന് നീക്കം തുടങ്ങിയ കാലം മുതൽ പ്രതിരോധമുയർത്തി ഇവർ രംഗത്താണ്. 11 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് യാഥാർഥ്യമായാൽ പരിസ്ഥിതിക്ക് വൻ ആഘാതമുണ്ടാകും. 600ലധികം കിണറുകൾ, മൂന്നു കുന്നുകൾ, ആറു കുളങ്ങൾ, ഏക്കർകണക്കിന് വയലുകൾ, തണ്ണീർത്തടങ്ങൾ, സസ്യലതാദികൾ എന്നിവ നാശോന്മുഖമാകും. നിരവധി കുടുംബങ്ങൾ വഴിയാധാരമാകുകയും ചെയ്യും. കടുത്ത ജലദൗർലഭ്യത്തിൽ നാട് അമരുകയും ചെയ്യും. 1972ലാണ് ദേശീയപാത 17 പദ്ധതി ആവിഷ്കരിച്ചത്. നിലവിലെ റോഡ് 30 കിലോമീറ്റർ വീതിയിൽ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതനുസരിച്ച് സ്ഥലം അളന്ന് കല്ലിടുകയും ചെയ്തു. പക്ഷേ, തുടർനടപടികൾ ഉണ്ടായില്ല. രണ്ടു പതിറ്റാണ്ടു മുമ്പാണ് ബൈപാസ് നിർദേശം വന്നത്. നന്തി, ചെങ്ങോട്ടുകാവ് റെയിൽവേ ഗേറ്റുകൾ ഗതാഗതക്കുരുക്കിന് ഇടയാക്കിയതിനെ തുടർന്നായിരുന്നു അങ്ങനെയൊരു ആലോചന. ഈ രണ്ടു റെയിൽവേ ഗേറ്റുകളും ഇന്നില്ല. പകരം മേൽപാലമാണുള്ളത്. ഇതോടെ പകരം വഴിയുടെ പ്രസക്തിയും ഇല്ലാതായി. പിന്നീടാണ് കൊയിലാണ്ടി മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബൈപാസ് വേണമെന്ന നിർദേശം ചില കേന്ദ്രങ്ങൾ ഉയർത്തിയത്. ഇതി​െൻറ പരിസ്ഥിതി ആഘാതവും കഷ്ടനഷ്ടവും പഠിക്കാതെയായിരുന്നു ഇത്. സ്ഥലം നഷ്ടമാകുന്നവരും പരിസ്ഥിതിവാദികളും ശക്തമായി രംഗത്തുവന്നതോടെ തോമസ് ഉണ്ണിയാട​െൻറ നേതൃത്വത്തിൽ നിയമസഭ കമ്മിറ്റി വിലയിരുത്തൽ നടത്തുകയും ഗതാഗതപ്രശ്നം പരിഹരിക്കാൻ ആകാശപ്പാത നിർദേശിക്കുകയും ചെയ്തു. ഇപ്പോഴത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും സംഘത്തിലുണ്ടായിരുന്നു. ഈ നിർദേശത്തെ പരിസ്ഥിതി പ്രവർത്തകരും കർമസമിതിയും അംഗീകരിക്കുകയും ചെയ്യുന്നു. കീഴാറ്റൂരിനു പിന്നാലെ നന്തി-ചെങ്ങോട്ടുകാവ് ബൈപാസും പരിസ്ഥിതി സംരക്ഷണ േപാരാട്ടങ്ങളാൽ ശ്രദ്ധാകേന്ദ്രമാകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.