ദലിത്​ ഹര്‍ത്താൽ: പൊലീസിനെ ഉപയോഗിച്ച് നേരിട്ടത് ​അപലപനീയം ^കെ.പി.എ. മജീദ്

ദലിത് ഹര്‍ത്താൽ: പൊലീസിനെ ഉപയോഗിച്ച് നേരിട്ടത് അപലപനീയം -കെ.പി.എ. മജീദ് കോഴിക്കോട്: ദലിത് സമൂഹം നടത്തിയ ഹര്‍ത്താലിനെ പൊലീസിനെ ഉപയോഗിച്ച് നേരിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ഹര്‍ത്താലി​െൻറ പേരില്‍ എവിടെയും അക്രമമോ സംഘര്‍ഷമോ ഉണ്ടായിട്ടില്ല. എന്നാല്‍, കേട്ടുകേള്‍വിയില്ലാത്ത നിലയില്‍ 150ഒാളം പേരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും എല്ലാവരെയും വിട്ടയക്കാനും സർക്കാര്‍ തയാറാവണം. ദലിത് സമൂഹത്തി​െൻറ അവകാശ പോരാട്ടങ്ങള്‍ക്കൊപ്പം ലീഗ് ശക്തമായി നിലയുറപ്പിക്കുമെന്നും മജീദ് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.