ബൈത്തുറഹ്​മ സമർപ്പണം ഇന്ന്

നടുവണ്ണൂർ: കാരയാട് പ്രദേശത്തെ രാഷ്്ട്രീയ സാമൂഹിക സാംസ്‌കാരിക സന്നദ്ധ മേഖലകളിൽ ഒട്ടേറെ സംഭാവനകൾ ചെയ്ത ശിഹാബ് തങ്ങൾ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാറയിൽ സമീർ സ്മാരക യൂത്ത് സ​െൻറർ ഏഴ് ലക്ഷത്തോളം രൂപ െചലവഴിച്ചു അനാഥ കുടുംബത്തിനുവേണ്ടി കുഞ്ഞാലിമുക്കിൽ നിർമിച്ച ബൈത്തുറഹ്മ സമർപ്പണം ചൊവ്വാഴ്ച വൈകീട്ട് നാലിന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ ഇ.കെ. അഹമ്മദ്‌ മൗലവി അധ്യക്ഷത വഹിക്കും. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി റിജിൽ മാക്കുറ്റി മുഖ്യാതിഥി ആയിരിക്കും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തും. ഏഴിന് നവാസ് പാലേരി നയിക്കുന്ന നന്മ നിറഞ്ഞ പാട്ടുകൾ അരങ്ങേറും. വാർത്തസമ്മേളനത്തിൽ ഇ.കെ. അഹമ്മദ്‌ മൗലവി, ബഷീർ വടക്കയിൽ, പി.സി. മുഹമ്മദ്‌ സിറാജ്, ശംസുദ്ധീൻ കാരയാട്, മുനീർ കാരയാട്, ഒ.പി. റിയാസ് അഹമ്മദ്‌ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.