ഉറവിന്​ ഉയിരേകുന്നവരുമുണ്ട്​ കിണറും തോടും വൃത്തിയാക്കി

കുറ്റ്യാടി: വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ സഹായത്തോടെ ചങ്ങരംകുളം സ്നേഹസ്പർശം കൂട്ടായ്മ പ്രവർത്തകർ കണ്ണങ്കൈ തോടും കിരാതമൂർത്തി ക്ഷേത്രത്തിനടുത്ത പൊതുകിണറും വൃത്തിയാക്കി. കൊടുംവേനലിലും വെള്ളം കിട്ടുന്ന കിണറും തോടും പ്ലാസ്റ്റിക് മാലിന്യമടക്കം തള്ളി മലിനമാക്കിയിരുന്നു. വാർഡ് അംഗം സതി കണ്ണങ്കൈ, കെ.സി. സജിത്ത്, ടി.പി. രാജീവൻ, വി.സി. ശശി, സനൂപ് വട്ടോളി, വി.സി. പ്രജീഷ്, കെ.പി. സജി, കെ.വി. ഗിരീഷ് എന്നിവർ നേതൃത്വം നൽകി. അനുസ്മരണം നടത്തി വേളം: ശാന്തിനഗർ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ കോത്തമ്പ്ര കുഞ്ഞമ്മത് ഹാജി, സി.കെ. കുഞ്ഞമ്മത്, കെ.കെ. അബ്ദുല്ല, കോമത്ത് പോക്കർ അനുസ്മരണം നടത്തി. സംസ്ഥാന യൂത്ത്ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. പി. മൊയ്തു മൗലവി അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുറഹിമാൻ, കെ. അഹമ്മദ് ഹാജി, വി.കെ. അബ്ദുല്ല, പി.പി. റഷീദ്, പി.കെ. ബഷീർ, ഇ.പി. സലീം, കെ.സി. ബാബു. ടി.കെ. റഫീഖ്, കെ.വി. മുഹമ്മദലി, കോമത്ത് ഇബ്രാഹിം, എ.കെ. അജ്മൽ ഒ.കെ. റിയാസ്, കോമത്ത് നാസർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.