കല്ലൂർ ബ്രാഞ്ച്​ കനാൽ അടച്ചു; കുടിവെള്ളക്ഷാമം രൂക്ഷം

പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ കല്ലൂർ ബ്രാഞ്ച് കനാൽ പൂട്ടിയതോടെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി. രണ്ടു ദിവസം മുമ്പ് കനാൽ അടച്ചതോടെ മേഖലയിൽ കടുത്ത ചൂട് അനുഭവപ്പെടുകയും ജലസ്രോതസ്സുകൾ വറ്റി പച്ചക്കറി മുതൽ കാർഷിക വിളകൾ ഉണങ്ങാനും തുടങ്ങിയിട്ടുണ്ട്. 10 ദിവസത്തേക്കാണ് കനാൽ പൂട്ടിയതെന്നാണ് വിവരം. പേരാമ്പ്ര ഫെസ്റ്റ് നടക്കുന്നതി​െൻറ ഭാഗമായാണത്രെ കനാൽ അടച്ചത്. കിലോമീറ്ററോളം ദൂരപരിധിയിലുള്ള ജനങ്ങൾ ഇതുമൂലം ദുരിതമനുഭവിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. നേരേത്ത വെള്ളം തുറന്നുവിട്ടിരുന്ന മുത്തോറ താഴകൈ കനാലിലും ജലം ഒഴുക്ക് നിലച്ചു. കനാൽ ജലം മാത്രം ആശ്രയിച്ച് പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്ന കർഷകർ ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.