ടൗൺ ടീം കൊടിയത്തൂർ ജേതാക്കൾ

കൂളിമാട്: അക്ഷരയുടെ ആഭിമുഖ്യത്തിൽ എഫ്.സി കൂളിമാട് സംഘടിപ്പിച്ച ഒന്നാമത് അണ്ടർ 14 ഏകദിന ഫുട്ബാൾ ടൂർണമ​െൻറി​െൻറ ഫൈനലിൽ ടൗൺ ടീം കൊടിയത്തൂർ ഏകപക്ഷീയമായ രണ്ടു ഗോളിന് പ്രതിഭ കക്കാടിനെ പരാജയപ്പെടുത്തി. വിജയികൾക്ക് കെ.എ. ഖാദർ ട്രോഫി സമ്മാനിച്ചു. 16 ടീമുകൾ മത്സരിച്ചു. ടൂർണമ​െൻറിലെ ഏറ്റവും നല്ല കളിക്കാരനായി ഫൈജാൻ, ഏറ്റവും നല്ല ഗോൾകീപ്പറായി റിൻഷാദ് (ഇരുവരും ടൗൺ ടീം കൊടിയത്തൂർ) എന്നിവരെ തിരഞ്ഞെടുത്തു. യൂസുഫ് മാസ്റ്റർ, കെ. റഫീഖ്, നസീഫ്, ഫൈസൽ, റിദ്വാൻ, ഫിറോസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.