ചെങ്ങോടുമല ഖനനവിരുദ്ധ പ്രവർത്തകർക്കെതിരെ കള്ളക്കേസ്: പൊലീസ് സ്​റ്റേഷൻ മാർച്ച് നടത്തും

കൂട്ടാലിട: ചെങ്ങോടുമല ഖനനവിരുദ്ധ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുചേർത്ത് കേസെടുക്കുകയും അവരെ മർദിച്ചവരെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുകയുംചെയ്യുന്ന കൂരാച്ചുണ്ട് പൊലീസ് നടപടിക്കെതിരെ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഖനനമാഫിയയുടെ സ്വാധീനത്തിനു വഴങ്ങിയാണ് മർദനമേറ്റ നരയംകുളത്തെ രാജു മാത്യുവും എ.സി. വിഷ്ണുവും ഉൾപ്പെടെയുള്ള നാലുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. പ്രവർത്തകർക്ക് നീതി നിഷേധിക്കുന്ന പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനും തീരുമാനിച്ചു. മാർച്ച് 31നാണ് നാലംഗ സംഘം ക്വാറിവിരുദ്ധ പ്രവർത്തകരെ മർദിച്ച് പരിക്കേൽപ്പിച്ചത്. യോഗത്തിൽ ടി.കെ. രഗിൻലാൽ അധ്യക്ഷത വഹിച്ചു. ടി.കെ. ചന്ദ്രൻ, എരഞ്ഞോളി ബാലൻ നായർ, ടി.എം. സുരേഷ് ബാബു, മണി നരയംകുളം, ടി.പി. മഹേഷ്, കെ. ജയരാജൻ, ടി.പി. ദിലേഷ്, ഡി. ദീപക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.