ഒൗദ്യോഗിക ജീവിതം മറ്റുള്ളവർക്ക്​ ​സന്ദേശം നൽകുന്നതാവണം^ ഡോ. ജന്മ ജയകുമാർ സിൻഹ

ഒൗദ്യോഗിക ജീവിതം മറ്റുള്ളവർക്ക് സന്ദേശം നൽകുന്നതാവണം- ഡോ. ജന്മ ജയകുമാർ സിൻഹ കുന്ദമംഗലം: മറ്റുള്ളവർക്ക് ഒരു സന്ദേശം നൽകുന്ന വിധത്തിലാകണം ഒൗദ്യോഗിക ജീവിതമെന്നും സഹജീവികളോട് സഹാനുഭൂതി, ദയ, സഹിഷ്ണുത, ധൈര്യം, സമഗ്രത എന്നിവ പുലർത്തണമെന്നും ഏഷ്യാ പസഫിക് ബോസ്റ്റൺ കൺസൾട്ടിങ് ചെയർമാൻ ഡോ. ജന്മ ജയകുമാർ സിൻഹ പറഞ്ഞു. കോഴിക്കോട് െഎ.െഎ.എമ്മിൽ 20ാം ബിരുദദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ബിരുദ വിദ്യാർഥികളെയും അവരുടെ അഭിമാനമുള്ള മാതാപിതാക്കളെയും അഭിനന്ദിച്ച അദ്ദേഹം ലക്ഷ്യത്തേക്കാൾ പ്രാധാന്യം മാർഗത്തിന് നൽകണമെന്ന് വിദ്യാർഥികളെ ഉപദേശിച്ചു. 378 വിദ്യാർഥികൾക്ക് പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാം ഡിപ്ലോമ ഇൻ മാനേജ്മ​െൻറിലും 187 പേർക്ക് എക്സിക്യൂട്ടിവ് പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മ​െൻറിലും ഏഴുപേർക്ക് ഡോക്ടർ പ്രോഗ്രാമിലും ബിരുദം ലഭിച്ചു. തുളസിയാൻ അവജീത്, മഹേന്ദ്രകുമാർ, ആയുഷ് ഗുപ്ത, മഞ്ജു മുരളി എന്നിവർക്ക് സ്വർണമെഡലുകൾ ലഭിച്ചു. ഒാൾറൗണ്ട് പെർഫോമൻസിന് ശ്രുതി കപൂറിന് ഗോൾഡ് മെഡൽ ലഭിച്ചു. ഇ.പി.ജി.പിയിൽ വിനീത് ഡബെക്കും ജി. ഗോപീകൃഷ്ണനും ഗോൾഡ് മെഡൽ ലഭിച്ചു. െഎ.െഎ.എം (കെ) ഡയറക്ടർ ഇൻചാർജ് പ്രഫ. കുൽഭൂഷൺ ബലൂണി, ബോർഡ് ഒാഫ് ഗവർണേഴ്സ് ചെയർമാൻ എ. വെള്ളായൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.