പേരാമ്പ്ര ഫെസ്​റ്റ്​: മുൻ എം.എൽ.എമാരുടെ ഫോട്ടോ അനാച്ഛാദനം ഇന്ന്

പേരാമ്പ്ര: മണ്ഡലം ഫെസ്റ്റി​െൻറ മുഖ്യവേദിയിൽ ഞായറാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി, വീണ ജോർജ് എം.എൽ. എ എന്നിവർ പങ്കെടുക്കും. പേരാമ്പ്രയിലെ മുൻഎം.എൽ.എമാരായ പി. കുഞ്ഞിരാമൻ കിടാവ്, എം. കുമാരൻ മാസ്റ്റർ, പി.കെ. നാരായണൻ നമ്പ്യാർ, വി.വി. ദക്ഷിണാമൂർത്തി, ഡോ. കെ.ജി. അടിയോടി എന്നിവരുടെ ഫോട്ടോ പ്രതിപക്ഷ നേതാവ് അനാച്ഛാദനം ചെയ്യും. ഫെസ്റ്റിൽ ഇന്ന് സ​െൻറ് ഫ്രാൻസിസ് സ്കൂൾ: ഹോമിയോ മെഡിക്കൽ ക്യാമ്പ് രാവിലെ 10 മണി മുതൽ മാർക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ട്: എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങി​െൻറ പ്രഭാഷണം ഉച്ചക്കുശേഷം മൂന്നു മണി മുതൽ. വിഷയം ലഹരി മുക്ത കേരളം കളരിയഭ്യാസങ്ങൾ -5.00 (കൂവച്ചാലിൽ -ശവശക്തി-കടത്തനാട് ചെക്കോർ കളരി സംഘങ്ങൾ) നാടകം - ഇബ്ലീസുകളുടെ നാട് -6.00. അവതരണം മലയാളം സാംസ്കാരിക വേദി കൽപ്പത്തൂർ ടാക്സി സ്റ്റാൻഡ്: പുസ്തക മേള രാവിലെ 10 മണി മുതൽ പ്രഭാഷണം: സാബു ജോസ്, വിഷയം സ്റ്റീഫൻ ഹോക്കിങ്ങും ശാസ്ത്രത്തി​െൻറ ജനകീയവത്കരണവും വൈകീട്ട് 5.00 പ്രധാന വേദി: പൊതുസമ്മേളനം 7.00 സ്റ്റീഫൻ ദേവസ്യ നയിക്കുന്ന മ്യൂസിക്കൽ മെഗാഷോ -രാത്രി 9.30 ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.