പുഴയാത്രക്ക് ശനിയാഴ്​ച തുടക്കമാവും

താമരശ്ശേരി: പൂനൂര്‍ പുഴനശീകരണത്തിനെതിരെ നടത്തുന്ന പുഴയാത്ര പരിപാടി ഇന്ന് തുടങ്ങും. ജില്ല പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരത്തി​െൻറ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ പൂനൂര്‍ പുഴയുടെ ഉത്ഭവകേന്ദ്രമായ ചീടിക്കുഴിയില്‍നിന്നാരംഭിച്ച് പൂനൂര്‍വരെ നീളുന്ന 12 കി.മീറ്റര്‍ ദൂരമാണ് പുഴയാത്രയിലൂടെ ശുചീകരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് പൂനൂര്‍ മൊകായി ബണ്ടിനു സമീപം പുഴയോരത്ത് സജ്ജമാക്കിയ പ്രത്യേക വേദിയില്‍ എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. നടന്‍ മാമുക്കോയ, കവി രമേശ് കാവില്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് പുഴപ്പാട്ടുകളുടെ ഗാനവിരുന്ന് ടി. ജവാദി​െൻറ നേതൃത്വത്തില്‍ അരങ്ങേറും. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും ജനപ്രതിനിധികളും സംബന്ധിക്കും. എട്ടിന് രാവിലെ ഏഴുമണി മുതല്‍ പുഴക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ശുചീകരണ പ്രവൃത്തിയില്‍ പുഴസേന അംഗങ്ങള്‍ അണിനിരക്കും. വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവർ പങ്കുചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.