പാലിയേറ്റിവ് പ്രവർത്തനവും രോഗീപരിചരണവും

പേരാമ്പ്ര: വീട്ടിൽ ഒരു വളൻറിയർ എന്ന സന്ദേശവുമായി കൂത്താളി പഞ്ചായത്തിലെ ആശാരിമുക്ക് പ്രദേശത്തുള്ള സന്നദ്ധ പ്രവർത്തകർക്കുവേണ്ടി നടത്തിയ പാലിയേറ്റിവ് പരിശീലന ക്യാമ്പ് ശ്രദ്ധേയമായി. പാലിയേറ്റിവ് പരിചരണം ഒരു വീട്ടിൽ ഒരാളെങ്കിലും പരിശീലിക്കുക എന്ന ഉദ്ദേശ്യത്തോടെ കൂത്താളി പാലിയേറ്റിവ് കെയർ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കിടപ്പുരോഗികൾക്ക് സാന്ത്വനവും പരിചരണവും നൽകാൻ അതതു പ്രദേശങ്ങളിൽ നിന്നുതന്നെ കൂടുതൽ വളൻറിയർമാരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനുവേണ്ടി ബോധവത്കരണം, പരിശീലനം എന്നിവ വിവിധ ഭാഗങ്ങളിൽവെച്ച് സൊസൈറ്റി പ്രദേശവാസികളുടെ സഹകരണത്തോടെ സംഘടിപ്പിക്കും. ഇതിൽ ആദ്യഘട്ട പരിശീലനമാണ് നടത്തിയത്. സിസ്റ്റർ ബിൻസി തോമസ് കൊടുവള്ളി പരിശീലന ക്ലാസ് എടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഇ.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. താണ്ടോറ ഉമ്മർ, പി. കൃഷ്ണദാസ്, മോഹൻദാസ് ഓണിയിൽ, ടി.വി. മുരളി, വി.സി.എൻ. നമ്പ്യാർ, കുഞ്ഞമ്മദ് പൂളക്കണ്ടി, ശശി കിഴക്കൻപേരാമ്പ്ര, എ.കെ. മനോജ്, എൻ.ബി. ശ്രീധരൻ എന്നിവർ സംസാരിച്ചു. യാത്രയയപ്പും വാർഷികാഘോഷവും പാറക്കടവ്: 30 വർഷത്തെ സേവനത്തിനുശേഷം ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന എ.പി. പവിത്രൻ മാസ്റ്റർ, എം.പി. ഹമീദ് മാസ്റ്റർ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും വാർഷികാഘോഷവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പഴയങ്ങാടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തൊടുവയിൽ മഹമൂദ്, പ്രഫ. പി. മമ്മു, ഇ.വി. മഹമൂദ്, ആർ.പി. ഹസൻ, എം.പി. ഖാദർ, ഷഫീഖ് വാച്ചാൽ, സി.എച്ച്. ഹമീദ്, അൻസാർ കൊല്ലാടൻ, എം.ആർ. നാസർ, പി.ടി. അബ്ദുറഹിമാൻ, കെ.കെ. ഉസ്മാൻ, ടി.കെ. ഖാലിദ്, കെ.സി. റഷീദ്, ഹാരിസ് കൊത്തിക്കുടി, ലത്തീഫ് പൊന്നാണ്ടി, നവാസ് തൈക്കണ്ടി, എം.പി. സലീം, അൻവർ ചോനോത്തിക്കണ്ടി, കെ. അസ്ലം, എം.പി. ഹമീദ് മാസ്റ്റർ, എ. പവിത്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.