വിഷു കൈത്തറിമേളക്ക്​ തുടക്കം

കോഴിക്കോട്: സംസ്ഥാന കൈത്തറിവസ്ത്ര ഡയറക്ടറേറ്റ്, ജില്ല വ്യവസായകേന്ദ്രം, കോഴിക്കോട് ജില്ല കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിഷു ഹാൻഡ്ലൂം എക്സ്പോയുടെ ഉദ്ഘാടനം തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. വിഷുവിനുമുമ്പ് കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമനിധി ബോർഡുകളിൽ പ്രവർത്തനശേഷിയുള്ളവർക്ക് സ്വതന്ത്ര പെൻഷൻ നൽകും. പ്രവർത്തനശേഷി ഇല്ലാത്ത ബോർഡുകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകി പെൻഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൈത്തറിമേഖലയുടെ ഉന്നമനത്തിനായി കക്ഷിരാഷ്ട്രീയ ഭേദെമന്യേ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദ്യവിൽപന സി. അബൂബക്കറിന് നൽകി ജില്ല വ്യവസായകേന്ദ്രം െഡപ്യൂട്ടി രജിസ്ട്രാർ ബാലരാജൻ നിർവഹിച്ചു. ജില്ല കൈത്തറി വികസനസമിതി അംഗം കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായകേന്ദ്രം മാനേജർമാരായ സി.പി.എം. ഹൈറുന്നിസ സ്വാഗതവും കെ. രാജീവ് നന്ദിയും പറഞ്ഞു. സി. ബാലൻ, എ.വി. ബാബു എന്നിവർ സംസാരിച്ചു. ചവിട്ടി, സാരി, കുഷ്യൻ, ബെഡ്ഷീറ്റ്, ഷർട്ട് തുണി തുടങ്ങി ഒട്ടേറെ കൈത്തറി ഉൽപന്നങ്ങൾ മേളയിലുണ്ട്. കോഴിക്കോട് പാവമണി റോഡിലുള്ള റീജ്യനൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി കോമ്പൗണ്ടിൽ നടക്കുന്ന മേള ഏപ്രിൽ 14ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.