സി.കെ. രതീഷിന് ഒടുവിൽ സർക്കാർ ജോലി എന്ന മോഹം പൂവണിയുന്നു

സി.കെ. രതീഷിന് ഒടുവിൽ സർക്കാർ ജോലി എന്ന മോഹം പൂവണിയുന്നു നടുവണ്ണൂർ: ഇത്തവണത്തെ ദേശീയ വോളിബാൾ കിരീടം കേരളത്തിന് നേടിക്കൊടുത്തതിൽ നിർണായക പങ്കുവഹിച്ച സി.കെ. രതീഷിന് ഒടുവിൽ സർക്കാർ ജോലി എന്ന മോഹം പൂവണിയുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് രതീഷിനെ തേടി സർക്കാർജോലി എത്തുന്നത്. സി.കെ. രതീഷിന് കിൻഫ്രയിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് ജില്ലയിൽ നിയമനം നൽകാനാണ് മന്ത്രിസഭതീരുമാനം. കേരള സീനിയർ ടീമിലെ കോഴിക്കോടി​െൻറ സൂപ്പർ താരമാണ് സി.കെ. രതീഷ് എന്ന മൂലാട്കാരൻ. മൂലാട് ഗ്രാമത്തിൽനിന്ന് സീനിയർ ഇന്ത്യൻ ക്യാമ്പ് വരെയെത്തിയ രതീഷ് തുടർച്ചയായ രണ്ടാം വർഷമാണ് കേരളത്തി​െൻറ ലിബറോ ആയി കളിക്കാൻ എത്തുന്നത്. കഴിഞ്ഞവർഷം ചാമ്പ്യൻഷിപ് നേടിയപ്പോൾ നൽകിയ ജോലിപ്രതീക്ഷകൾ ഈ ചാമ്പ്യൻഷിപ് അടുത്തപ്പോഴും രതീഷ് സി.കെക്ക് സ്വപ്നമായി തുടരുകയായിരുന്നു. രതീഷി​െൻറ ആറാം ചാമ്പ്യൻഷിപ്പായിരുന്നു കോഴിക്കോട്ട് നടന്നത്. ഇന്ത്യൻ വോളിബാളി​െൻറ മിന്നും താരങ്ങളെ വളർത്തിയെടുത്ത ഗ്രാമമാണ് കോട്ടൂർ പഞ്ചായത്തിലെ മൂലാട് ഗ്രാമവും ബ്രദേഴ്സ് ക്ലബും. രതീഷിന് ജോലി ലഭിക്കുമ്പോൾ മൂലാട് എന്ന ഗ്രാമവും അതീവസന്തോഷത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.