പ്രകടനവും സമ്മേളനവും ഏപ്രിൽ ആറിന്

രാമനാട്ടുകര: ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമനാട്ടുകരയിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. ഏപ്രിൽ ആറിന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സമ്മേളനം. രാമനാട്ടുകര ചെമ്മൽ മഹല്ല് ഖാദി ടി.കെ. അബൂബക്കർ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുസ്ലിം സ്ഥാപനങ്ങൾക്കെതിരായ നീക്കം, മത പ്രബോധകർക്കെതിരായ പൊലീസ് നടപടികൾ, സംവരണം അട്ടിമറിക്കാനുള്ള നീക്കം, മദ്യം വ്യാപകമാക്കാനുള്ള സർക്കാർ നയം, ഭരണകൂട ഭീകരത എന്നിവക്കെതിരെയാണ് മുസ്ലിം യുവജന സംഘടനകളുടെ കുട്ടായ്മ രൂപവത്കരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.