സന്തോഷ് ട്രോഫി: ജിയാദ് ഹസ്സനെന്ന ഫറോക്കിന്റെ താരത്തിന് ജന്മനാട്ടിൽ രാജകീയ വരവേൽപ്പ്

സന്തോഷ് ട്രോഫി: ജിയാദ് ഹസന് ജന്മനാട്ടിൽ രാജകീയ വരവേൽപ് ഫറോക്ക്: സന്തോഷ് ട്രോഫിയിൽ കോഴിക്കോടി​െൻറ ഏക പ്രതിനിധി ജിയാദ് ഹസന് ജന്മനാട്ടിൽ രാജകീയ സ്വീകരണം. ഫറോക്ക് നഗരസഭയുടെ നേതൃത്വത്തിൽ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണം നൽകി. ഏറനാട് എക്സ്പ്രസിൽ ഉച്ചക്ക് പന്ത്രണ്ടരയോടെ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ താരത്തെ നഗരസഭ ചെയർപേഴ്സൻ പി. റുബീന ബൊക്കെ നൽകി വരവേറ്റു. വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസനും കൗൺസിലർമാരും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും കരുവൻതിരുത്തിയിലെ കൂട്ടുകാരും സ്വീകരിക്കാനെത്തി. തുടർന്ന് ജിയാദി​െൻറ ഗ്രാമമായ കരുവൻതിരുത്തിയിലും വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കരുവൻതിരുത്തി മഠത്തിൽപാടം മുണ്ടിയൻ കാവിൽ ഷംസുദ്ദീ​െൻറയും ഖദീജയുടെയും മകൻ ജിയാദ് ഹസനാണ് സന്തോഷ് ട്രോഫിയിലെ കേരളത്തി​െൻറ പ്രതിരോധനിരയിലെ മിന്നുംതാരമായത്. പ്രാദേശിക തലങ്ങളിലും യൂനിവേഴ്‌സിറ്റി തലങ്ങളിലും മികവ് തെളിയിച്ച ജിയാദിനെ അർഹിക്കുന്ന അംഗീകാരമാണ് തേടിയെത്തിയത്. കരുവൻതിരുത്തി അമാേൻറാ സ്‌പോർട്‌സ് ക്ലബിനായി പന്തുതട്ടിയാണ് ജിയാദി​െൻറ തുടക്കം. കഴിഞ്ഞ വർഷം ഒാൾ ഇന്ത്യ തലത്തിൽ ജേതാക്കളായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഫുട്‌ബാൾ ടീമിലെ അംഗമായിരുന്നു. കണ്ണൂർ യൂനിവേഴ്‌സിറ്റി, എം.ജി യൂനിവേഴ്‌സിറ്റി എന്നിവക്കായും ജഴ്‌സിയണിഞ്ഞിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കോട്ടയം എന്നീ ജില്ലകൾക്കായും ജിയാദ് മൈതാനത്തിറങ്ങിയിട്ടുണ്ട്. കണ്ണൂർ സർവകലാശാലക്കുവേണ്ടി മൂന്നു തവണ ജഴ്സിയണിഞ്ഞു. 2015ൽ കണ്ണൂർ സർവകലാശാല ടീം ക്യാപ്റ്റനുമായി. പയ്യന്നൂർ കോളജിലെ ബിരുദപഠനകാലത്ത് അവിടത്തെ പരിശീലകൻ പി. മധുസൂദനനാണ് ജിയാദിലെ കളിമികവ് കണ്ടെത്തിയതും ആവശ്യമായ പരിശീലനം നൽകിയതും. സഹോദരൻ: ജംഷീദ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ജി വിദ്യാർഥിയാണ് ജിയാദ് ഹസൻ. photo: jiyad hassan santhosh trophy സന്തോഷ് ട്രോഫിയിൽ കേരള ടീമിനെ പ്രതിനിധാനം ചെയ്ത ജിയാദ് ഹസന് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ പി. റുബീന ബൊക്കെ നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.