സ്​റ്റുഡൻറ്​ പൊലീസ്​ കാഡറ്റ്​ ക്യാമ്പ്​ ഇന്ന്​ തുടങ്ങും

കോഴിക്കോട്: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ജില്ല സമ്മർ ക്യാമ്പ് ഏപ്രിൽ മൂന്നു മുതൽ ഏഴുവരെ തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഡി.സി.പി മെറിൻ ജോസഫ് പതാക ഉയർത്തും. തുടർന്ന് ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാറിൻറ അധ്യക്ഷതയിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. നഗരത്തിലെ 24 സ്കൂളുകളിൽ നിന്നായി 900ത്തിൽ പരം കാഡറ്റുകൾ പെങ്കടുക്കും. ക്യാമ്പിൽ പരേഡ്, കായിക പരിശീലനം, യോഗ, കളരി, കരാേട്ട, ഫീൽഡ് വിസിറ്റ്, സംവാദം, കലാപരിപാടികൾ തുടങ്ങിയവ നടക്കും. ഏപ്രിൽ ഏഴിന് 8.30ന് നടക്കുന്ന പാസിങ് ഒൗട്ട് പരേഡിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ സല്യൂട്ട് സ്വീകരിക്കും. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.