എസ്.എസ്.എൽ.സിക്ക് അവസരം നിഷേധിക്കൽ: വീഴ്ചയില്ലെന്ന്​ റിപ്പോർട്ട്

കൽപറ്റ: നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആദിവാസി വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അവസരം നിഷേധിച്ച സംഭവത്തിൽ ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഡി.പി.ഐക്ക് റിപ്പോർട്ട് സമർപ്പിച്ചു. അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. പ്രഥമദൃഷ്ട്യ നിയമപരമായ കാര്യങ്ങൾ മാത്രമാണ് ചെയ്തതെന്നും കുട്ടികളെ മനഃപൂർവം മാറ്റിനിർത്താൻ ശ്രമമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. സ്കൂളിലെ അധ്യാപകർ, െമൻറർ ടീച്ചർ, ട്രൈബൽ പ്രമോട്ടർ, പി.ടി.എ ഭാരവാഹികൾ എന്നിവരിൽനിന്നെല്ലാം വിവരം ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്. ഇവരുടെ മൊഴി ഇതിൽ ചേർത്തിട്ടുണ്ട്. പരീക്ഷയെഴുതാൻ സാധിച്ചില്ലെന്ന് പറയുന്ന വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ നിരവധിതവണ ശ്രമിച്ചെന്നും കോളനിയിലെത്തി സംസാരിച്ചെന്നും അധ്യാപകർ പറഞ്ഞു. ക്ലാസ് ടീച്ചർ ഉൾപ്പെടെ കോളനിയിലെത്തിയിരുന്നു. സ്കൂളിൽ ഹാജരാകാത്തതിനെ തുടർന്നാണ് പരീക്ഷാർഥിയെ ഒഴിവാക്കി 'കാൻഡിഡേച്ചർ കാൻസലേഷൻ' നടപടി സ്വീകരിച്ചത്. ഇതിന് വീട്ടുകാരുടെ കത്ത് ഉൾപ്പെടെ ആവശ്യമുണ്ട്. അപേക്ഷ നൽകിയാലും ഇതിനുള്ള അനുമതി പരീക്ഷ ഭവനിൽനിന്നാണ് ലഭിക്കേണ്ടത്. ഡി.ഇ.ഒ അന്വേഷിച്ച് തയാറാക്കിയ റിപ്പോർട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.