രാധാകൃഷ്ണൻ മാസ്​റ്ററുടെ വരവും പോക്കും നഗ്​നപാദനായിത്തന്നെ

കുറ്റ്യാടി: ചേരാപുരം സൗത്ത് എൽ.പി.സ്കൂളിൽ 35 കൊല്ലം മുമ്പ് എം.കെ. രാധാകൃഷ്ണൻ അധ്യാപകനായി എത്തിയത് നഗ്നപാദനായാണെങ്കിൽ ഇപ്പോൾ ഹെഡ്മാസ്റ്ററായി പിരിഞ്ഞുപോകുന്നതും പാദരക്ഷയില്ലാതെ തന്നെ! ഏത് ചൂടിലും തണുപ്പിലും മാസ്റ്റർ ചെരിപ്പിടാതെ നടക്കും. വാച്ചും ധരിക്കാറില്ല. ചിലപ്പോൾ ചെളിയും മറ്റും കാരണം ചെരിപ്പ് ചവിട്ടി നോക്കാറുണ്ടെങ്കിലും മുമ്പ് ശീലച്ചത് കാരണം എന്തോ അസ്വസ്ഥത പോലെയാെണന്ന് കക്കട്ടിൽ സ്വദേശിയായ മാസ്റ്റർ പറയുന്നു. താൻ സ്കൂളിൽ ചേരുമ്പോൾ വേളം പഞ്ചായത്തിൽ ടാറിട്ട ഒരു റോഡ് പോലും ഉണ്ടായിരുന്നില്ല. തീക്കുനി വരെ ടാക്സി ജീപ്പിൽ വന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന പള്ളിയത്ത് വരെ നടക്കും. രാധാകൃഷ്ണ​െൻറ കൂടെ ഈ വർഷം സർവിസിൽ നിന്ന് വിരമിക്കുന്ന ചെറുകുന്ന് ഗവ.എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ വി.പി. കുഞ്ഞിമൊയ്തീൻ, വേളം സൗത്ത് എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ശൈലജ, വിവിധ സ്കൂൾ അധ്യാപകർ എന്നിവർക്ക് പഞ്ചായത്ത് വിദ്യാഭ്യാസസമിതി യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. അന്ത്രു ഉദ്ഘാടനം ചെയ്തു. അംഗം കെ.പി. സലീമ അധ്യക്ഷത വഹിച്ചു. കെ. സുജാത, എം.എ. കുഞ്ഞബ്ദുല്ല, ടി.കെ. മുഹമ്മദ് റിയാസ്, കെ.ടി. ബാബു, കെ. പ്രദ്യുമ്നൻ, പി. അബ്ദുറസാഖ്, ടി.എം. താഹിർ, പ്രദീപൻ, വി.എസ്. വിലാസിനി, പി.പി. ചന്ദ്രൻ, വി.പി. കുഞ്ഞിമൊയ്തീൻ, കെ.കെ. സുനിൽകുമാർ, റാഫി വാണിമേൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.