മണപ്പുറം ഫിനാൻസ്​ കവർച്ച; രണ്ടു​ സിമി പ്രവർത്തകർക്ക്​ ജീവപര്യന്തം

ഭോപാൽ: മണപ്പുറം ഫിനാൻസ് ശാഖയിൽ നിന്ന് 1.46 കോടിയുടെ സ്വർണം കവർന്ന കേസിൽ രണ്ടു സിമി പ്രവർത്തകർക്ക് പ്രത്യേക എൻ.െഎ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അബു ഫൈസൽ (28), ഇഖ്റാർ ശൈഖ് (36) എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്. 2010 ആഗസ്റ്റ് 23ന് ഭോപാൽ ഹമീദിയ റോഡ് ബ്രാഞ്ചിൽ നിന്ന് 1.46 കോടിയും 41,000 രൂപയും കവർന്നുവെന്നാണ് കേസ്. എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ജാകിർ ഹുസൈൻ, ശൈഖ് മുജീബ് അഹ്മദ്, മുഹമ്മദ് അസ്ലം, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് പൊലീസി​െൻറ വിശദീരണം. ശരദ് സിങ്, ശൈലേന്ദ്ര മേഹ്തോ എന്നിവർ ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.