ചേവായൂർ എ.യു.പി സ്കൂളിൽ സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം

കോഴിക്കോട്: ചേവായൂർ എ.യു.പി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂമും മിനി തിയറ്ററും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സ്കൂളുകളിലെ ഭൗതിക നിലവാരം െമച്ചപ്പെടുത്താനുള്ള നടപടികൾ സർക്കാർ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്നും സ്കൂളി​െൻറ അക്കാദമിക നിലവാരം ഉയർത്തേണ്ടത് അധ്യാപകരും വിദ്യാർഥികളും ചേർന്നാണെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം എൽ.പി, യു.പി സ്കൂളുകളും ഹൈടെക് ആക്കുന്ന നടപടികൾ തുടങ്ങും. ഇതി​െൻറ ആദ്യഘട്ടത്തിൽ േചവായൂർ എ.യു.പി സ്കൂളും ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എ. പ്രദീപ്കുമാർ എം.എൽ.എ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡൻറ് കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. സതീഷ് കുറ്റിയിൽ, ടി. ശിവദാസൻ, ലത്തീഫ്, ഡോ. സിജേഷ്, സുരേന്ദ്രൻ, മൂസ സഖാഫി, അബ്ദുൽ അസീസ്, വിജയൻ, സത്യൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എ. സുനിൽകുമാർ സ്വാഗതവും കെ. നിന്ദു നന്ദിയും പറഞ്ഞു. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽനിന്ന് അനുവദിച്ചതാണ് സ്മാർട്ട് ക്ലാസ്റൂമും മിനി തിയറ്ററും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.