കാടിറങ്ങി വന്യജീവികൾ നാട്ടിലേക്ക്; വനംവകുപ്പിന് നിസ്സംഗത

വനത്തോടു ചേർന്നുള്ള ജലേസ്രാതസുകളുടെ ചൂഷണവും മാലിന്യനിക്ഷേപവും വർധിക്കുന്നു പൊഴുതന: തോട്ടംമേഖലയായ പൊഴുതന പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും കാടിറങ്ങുന്ന വന്യജീവികൾ പ്രദേശത്ത് ആശങ്കയുയർത്തുന്നു. കഴിഞ്ഞ എതാനും മാസത്തിനിടയിൽ പുലി, ആന, പെരുമ്പാമ്പ്, പന്നി, ചീങ്കണ്ണി തുടങ്ങിയവയാണ് ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർത്തിയത്. സ്വകാര്യ തോട്ടം മേഖലയായ പലപ്രദേശങ്ങളും കാടുകയറിയതും ജനവാസ കേന്ദ്രങ്ങൾക്ക് സമീപങ്ങളിലെ അടിക്കാടുകൾ വെട്ടാത്തതുമാണ് ജീവികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷ​െൻറ പരിധിയിൽ ഉൾപ്പെടുന്നതും മലയോര മേഖലയോട് ചേർന്ന് സ്ഥിതിചെയ്യുന്നതുമായ സുഗന്ധഗിരി, കുറിച്ച്യർമല, സേട്ട്ക്കുന്ന്, കറുവൻത്തോട് ഭാഗങ്ങളിലെ വൈദ്യുതിവേലി അടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമമല്ലാതായിട്ട് നാളുകളായി. വനത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഭാഗങ്ങളിലെ ജലേസ്രാതസുകളുടെ ചൂഷണവും മാലിന്യനിക്ഷേപവും ഏറുകയാണ്. അതിനാൽതന്നെ വെള്ളവും ഭക്ഷണവും കിട്ടാതെ കാടിറങ്ങുന്ന വന്യജീവികൾ വലിയ നാശനഷ്ടമാണ് ജനങ്ങൾക്കുണ്ടാക്കിയത്. കഴിഞ്ഞമാസം പൊഴുതന ആറാംമൈലിലെ സ്വകാര്യവ്യക്തിയുടെ വീടിനോടു ചേർന്നുള്ള കിണറ്റിൽ പുള്ളിപ്പുലി അകപ്പെട്ടത് ജനങ്ങെള ഭീതിയിലാക്കിയിരുന്നു. ഇതിന് പുറെമ കഴിഞ്ഞദിവസം വേങ്ങത്തോട് എസ്റ്റേറ്റിൽ ആടിനെ വിഴുങ്ങിയ ഭീമൻ പെരുമ്പാമ്പിനെ തൊഴിലാളികൾ കാണുകയും വനംവകുപ്പിനെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ ഏഴു പെരുമ്പാമ്പുകളെ ഇത്തരത്തിൽ പിടികൂടിയിട്ടുണ്ട്. ഇടിയംവയൽ, എടത്തറപ്പുഴയിൽ നീരൊഴുക്ക് കൂടിയതോടെ ചീങ്കണ്ണി ശല്യവും വർധിച്ചു. കൃഷിനാശം വരുത്തുമ്പോഴും വന്യജീവികൾ കാടിറങ്ങുമ്പോഴും വനംവന്യജീവി വകുപ്പുകൾ വേണ്ട ശ്രദ്ധ ചെലുത്തുന്നിെല്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം. FRIWDL4 വേങ്ങത്തോട് പ്രദേശത്ത്് ആടിനെ വിഴുങ്ങിയ പെരുമ്പാമ്പ് കൃഷിനാശം; ചെറിയ ഉള്ളി വില കുതിക്കുന്നു ജലസേചന സൗകര്യത്തി​െൻറ അഭാവമാണ് കർഷകർക്ക് തിരിച്ചടിയായത് പുൽപള്ളി: കൃഷിനാശം വ്യാപകമായതോടെ ചെറിയ ഉള്ളി വില കുതിച്ചുയരുന്നു. കാലാവസ്ഥ വ്യതിയാനംമൂലം കർണാടകയിലും തമിഴ്നാട്ടിലും വൻതോതിൽ ഉള്ളികൃഷി നശിച്ചതാണ് വില ഉയരാൻ കാരണം. കഴിഞ്ഞവർഷം ഇതേസമയത്ത് കിലോക്ക് അഞ്ചുരൂപ വരെയായിരുന്നു കർണാടകയിൽ കർഷകർക്ക് ലഭിച്ചിരുന്നത്. ഇത്തവണ 50 രൂപയിലധികം കർഷകർക്കു ലഭിക്കുന്നുണ്ട്. ഈ ഉള്ളിയാണ് കേരളത്തിലെത്തുന്നതോടെ 80 മുതൽ 100 രൂപവരെ വിലക്കു വിൽക്കുന്നത്. കർണാടകയിലെ മൈസൂർ, ചാമരാജ് നഗർ ജില്ലകളിൽ മുൻവർഷങ്ങളിൽ വ്യാപകമായി ഇഞ്ചികൃഷി നടത്താറുണ്ടായിരുന്നു. ഇത്തവണ മഴക്കുറവുമൂലം കൃഷിനടത്തിയവർ വിരളമാണ്. വിളവിറക്കിയവരും കൃഷി സംരക്ഷിക്കാൻ പാടുപെട്ടു. ജലസേചന സൗകര്യത്തി​െൻറ അഭാവമാണ് കർഷകർക്ക് തിരിച്ചടിയായത്. കൃഷി സംരക്ഷിക്കാൻ വൻ സാമ്പത്തിക ബാധ്യതയും കർഷകർക്കുണ്ടായി. ഇത്തരം സാഹചര്യത്തിലാണ് ഉള്ളിവില കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഉയർന്നുനിൽക്കാൻ കാരണം. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ വിളവെടുപ്പിൽ ഉത്പാദനം ഗണ്യമായി കുറവായിരുന്നെന്ന് കർഷകർ പറയുന്നു. മഴ ഇനിയും ലഭിച്ചില്ലെങ്കിൽ ഉള്ളിവില ഉയർന്നുതന്നെ നിൽക്കാനാണ് സാധ്യതയെന്നും കർഷകർ അഭിപ്രായപ്പെടുന്നു. നേരത്തെ വയനാട് അതിർത്തിയായ ഗുണ്ടൽപേട്ടയിൽ യഥേഷ്ടം ലഭിച്ചിരുന്ന ഉള്ളിയും ഇത്തവണ കുറവാണ്. ഇവിടങ്ങളിൽ വിലയും കൂടുതലാണ്. FRIWDL5 വിൽപനക്കായി ഒരുക്കുന്ന ഉള്ളി. ചാമരാജ് നഗറിൽനിന്നുള്ള കാഴ്ച
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.