റോഡിനുകുറുകെ മരം വീണ്​ ഗതാഗതം തടസ്സപ്പെട്ടു

കൊടിയത്തൂർ: കഴിഞ്ഞദിവസത്തെ മഴയിൽ റോഡിനുകുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ലൈൻ പൊട്ടി വൈദ്യുതിബന്ധവും നിലച്ചു. കൊടിയത്തൂർ പന്നിക്കോട് റോഡിൽ മാട്ടുമുറിക്കടുത്താണ് രാത്രി റോഡരികിലുള്ള ആൽ മരം വീണത്. രാവിലെ 9.30 ആയിട്ടും കെ.എസ്.ഇ.ബിഅധികൃതരും ഫയർഫോഴ്സും എത്താത്തതിനെതുടർന്ന് നാട്ടുകാർ െപാലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്സെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.