'സമുദായം ആത്മപരിശോധന നടത്തണം'

കോഴിക്കോട്: ഇസ്ലാമിനെതിരായ പ്രചാരണത്തെ നേരിടുംമുമ്പ് സമുദായത്തി​െൻറ ആത്മപരിശോധനയും ആവശ്യമാണെന്ന് മാധ്യമം മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹിമാൻ. ഫ്രൈഡേ ക്ലബ് കാലിക്കറ്റി​െൻറ ആഭിമുഖ്യത്തിൽ 'പ്രവാചക സന്ദേശവും ആനുകാലിക സമൂഹവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വയം മാറിക്കൊണ്ടായിരിക്കണം ആധുനിക വെല്ലുവിളികൾ നേരിടാൻ. ആദ്യം കണ്ണാടിയിൽ നോക്കിയിട്ടുവേണം എതിർപ്പിന് പോകാൻ. ഉൽകൃഷ്ടനാവാൻ മനുഷ്യനെ പഠിപ്പിക്കുന്ന പ്രവാചക​െൻറ അനുയായികൾക്കെതിരെ പ്രചാരണം നടക്കുേമ്പാൾ സ്വന്തം ചെയ്തികളെപ്പറ്റിയും പരിശോധന നടത്തണം. സമാധാനത്തെപ്പറ്റി പറയുന്നത് ഭീരുത്വം കൊണ്ടല്ലെന്നും ഇസ്ലാമിക തത്വത്തി​െൻറ അടിത്തറയിൽനിന്നാണെന്നും ബോധ്യമുണ്ടാക്കണം. പ്രവാചക​െൻറ കാലത്ത് നേരിട്ട അതേ വിധമുള്ള അവിവേകത്തെ ഇന്നും നേരിടേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് പ്രസിഡൻറ് ഒ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കൊച്ചനൂർ അലി മൗലവി രചിച്ച പ്രവാചക കവിതകളുടെ മലയാളാവിഷ്കാരം എം.എ. പരീത് അവതരിപ്പിച്ചു. ഡോ. കെ.എം. മുഹമ്മദ് സ്വാഗതവും മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു. കെ. ആലിക്കോയ പ്രാർഥന നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.