ഭിന്നശേഷിക്കാർക്ക്​ പുസ്​തകങ്ങളും അലമാരകളും വിതരണം ചെയ്​തു

മാവൂർ: ഭിന്നശേഷി വാരാചരണത്തി​െൻറ ഭാഗമായി മാവൂർ േബ്ലാക്ക് റിസോഴ്സ് സ​െൻറർ 'കൂട്ടുകൂടാൻ പുസ്തകചങ്ങാതി'എന്ന പേരിൽ കിടപ്പിലായ 29 കുട്ടികൾക്ക് 100 പുസ്തകങ്ങളും അലമാരകളും വിതരണം ചെയ്തു. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രോഗ്രാം ഒാഫിസർ എ.കെ. അബ്ദുൽ ഹകീം ആമുഖ പ്രഭാഷണം നടത്തി. ചാത്തമംഗലം, പെരുവയൽ, മാവൂർ ഗ്രാമപഞ്ചായത്തുകളിെല ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ദിവ്യ മനോജ്, ഉഷാകുമാരി, കെ. കവിതാഭായ്, മാവൂർ ഗ്രാമപഞ്ചായത്ത് അംഗം കണ്ണാറ സുബൈദ, മാവൂർ ജി.എം.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ എം. മധു, ഇ.പി. ശ്രീനിവാസൻ, കെ.വി. ഷംസുദ്ദീൻ, വളപ്പിൽ നാസർ, വി. വസീഫ് എന്നിവർ സംസാരിച്ചു. ബി.പി.ഒ എൻ. അജയകുമാർ സ്വാഗതവും പി.എം. സുലൈഖ നന്ദിയും പറഞ്ഞു. ഭിന്നശേഷി ദിനാചരണത്തി​െൻറ ഭാഗമായുള്ള കലാ പരിപാടികൾ ഷബ്ന പൊന്നാട് ഉദ്ഘാടനം ചെയ്തു. കെ. കവിതാഭായ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുട്ടത്ത് സ്വാഗതം പറഞ്ഞു. മോേട്ടാർ വാഹന നിയമ ഭേദഗതി ബിൽ പിൻവലിക്കണം മാവൂർ: കോർപറേറ്റുകൾക്കും കുത്തക മുതലാളിമാർക്കും വേണ്ടി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന മോേട്ടാർ വാഹന നിയമ ഭേദഗതി ബിൽ 2017 പിൻവലിക്കണമെന്ന് ജില്ല മോേട്ടാർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.കെ. മമ്മു ഉദ്ഘാടനം ചെയ്തു. പി.പി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. പ്രമോദ് റിേപ്പാർട്ടും വി.പി. മുഹമ്മദ് വരവ് ചെലവ് കണക്കും സി.െഎ.ടി.യു ജില്ല കമ്മിറ്റി അംഗം പി.കെ. പ്രേമനാഥ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ടി. വേലായുധൻ, പി.കെ. ബഷീർ, ഇ. വിനോദ്കുമാർ, വി.എം. ബാലചന്ദ്രൻ, വി.പി. രവീന്ദ്രൻ, വി. ജേക്കബ് എന്നിവർ സംസാരിച്ചു. കെ.പി. ചന്ദ്രൻ സ്വാഗതവും കെ.പി. മധു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഒാേട്ടാ ടാക്സി ലൈറ്റ് വർക്കേഴ്സ് യൂനിയൻ: പി. ആരിഷ് (പ്രസി), സി. പ്രമോദ് (സെക്ര.) പി. മധു (ട്രഷ). ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ: വി.പി. മുഹമ്മദ് (പ്രസി), കെ.ഇ. റഷീദ് (സെക്ര), ഇ. സുധീഷ് കുമാർ (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.