മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടല്‍: ഉത്തരവ് നടപ്പാക്കാനത്തെിയ എ.ഇ.ഒയെ തിരിച്ചയച്ചു

കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടിയ ഹൈകോടതി ഉത്തരവ് നടപ്പാക്കാനത്തെിയ എ.ഇ.ഒയെ സ്കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തിരിച്ചയച്ചു. എ.ഇ.ഒയെ സ്കൂളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശിയത് പ്രദേശത്ത് ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി സിറ്റി എ.ഇ.ഒ കെ.എസ്. കുസുമം എത്തുന്നതിനു മുന്നോടിയായി വന്‍ പൊലീസ് സംഘം സ്കൂളിലത്തെി. സ്കൂള്‍ സംരക്ഷണസമിതി 47 ദിവസമായി നടത്തുന്ന സമരപ്പന്തലിലത്തെിയ പൊലീസ്, ഇവരോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടു. സ്കൂള്‍ അടച്ചുപൂട്ടിയ കോടതിവിധി നടപ്പാക്കണമെന്നും അതിന് എ.ഇ.ഒയെ അനുവദിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ സമരക്കാര്‍ സ്കൂള്‍ ഗേറ്റ് അകത്തുനിന്ന് പൂട്ടി. സമരക്കാരായ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ, ഒരുവിഭാഗം പൊലീസുകാര്‍ സ്കൂളിലെ പിന്‍വശത്തെ ഗേറ്റിന്‍െറ പൂട്ടുതകര്‍ത്ത് അകത്തുകയറി. പൊലീസിനെതിരെ നിലകൊണ്ട സമരക്കാര്‍ക്കുനേരെ ലാത്തിവീശി. പൊലീസും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. 11.30ഓടെ എ.ഇ.ഒയും സ്കൂളിനകത്ത് കയറി. സ്കൂളിന്‍െറ താക്കോലും രേഖകളും കൈമാറണമെന്നും കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്നതായും ഇവര്‍ പ്രധാനാധ്യാപികയെ അറിയിച്ചു. താക്കോലും രേഖകളും സ്കൂള്‍ സംരക്ഷണസമിതിക്കാരുടെ കൈവശമാണെന്ന് പ്രധാനാധ്യാപിക മറുപടി പറഞ്ഞു. ഇതിനിടെ, സംരക്ഷണസമിതിക്കാര്‍ എ.ഇ.ഒക്കുനേരെ തിരിഞ്ഞു. സ്കൂള്‍ അടച്ചുപൂട്ടാന്‍ സമ്മതിക്കില്ളെന്നുപറഞ്ഞ സമരക്കാര്‍ എ.ഇ.ഒയോട് തിരിച്ചുപോവാന്‍ ആവശ്യപ്പെട്ടു. എ.ഇ.ഒയും സമരസമിതി നേതാക്കളും തമ്മില്‍ ഏറെനേരം വാക്കേറ്റവുമുണ്ടായി. മേലുദ്യോഗസ്ഥരുമായി സംസാരിച്ചശേഷം ഒരുമണിക്ക് എ.ഇ.ഒ മടങ്ങിയതോടെയാണ് സംഘര്‍ഷാവസ്ഥ നീങ്ങിയത്. നാട്ടുകാരുടെ ചെറുത്തുനില്‍പ് കോടതിയെ ധരിപ്പിക്കുമെന്ന് എ.ഇ.ഒ പറഞ്ഞു. അസി. കമീഷണര്‍ കെ. അഷ്റഫിന്‍െറ നേതൃത്വത്തില്‍ 100ഓളം പൊലീസുകാരാണ് സ്ഥലത്തത്തെിയത്. സ്കൂള്‍ ഗേറ്റിന്‍െറ പൂട്ടുതകര്‍ത്ത പൊലീസ് ബെഞ്ചും ഡെസ്ക്കും തകര്‍ത്തതായി സമരക്കാര്‍ ആരോപിച്ചു. മാനേജര്‍ പി.കെ. പത്മരാജന്‍െറ ഹരജിയില്‍ മാര്‍ച്ച് 31നകം സ്കൂള്‍ അടച്ചുപൂട്ടാനാണ് ഹൈകോടതി ഉത്തരവ്. ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്കൂള്‍ അടച്ചുപൂട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉത്തരവിറക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.