ക്വാറൻറീൻ സൗകര്യമൊരുക്കി ഗ്ലോബൽ അസോസിയേഷനും കരുണ പാലിയേറ്റിവ്​ കെയറും

ഈരാറ്റുപേട്ട: പ്രവാസികൾക്ക് ക്വാറൻറീൻ സൗകര്യമൊരുക്കാനൊരുങ്ങി പ്രവാസി കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷനും (ഇ.ജി.എ) കരുണ പാലിയേറ്റിവ് കെയർ സൊസൈറ്റിയും. ചാർട്ടേഡ് ഫ്ലൈറ്റുകളിൽ വരുന്ന പ്രവാസികൾക്ക് സർക്കാർ ഒരുക്കുന്ന ക്വാറൻറീൻ കേന്ദ്രങ്ങളിൽ താമസിക്കാൻ കഴിയാത്തതിനാൽ സ്വന്തമായി സൗകര്യം കണ്ടെത്തേണ്ടിയിരുന്നു. അതുകൊണ്ട് പലരും ഹോം ക്വാറൻറീൻ തീരുമാനിക്കുകയായിരുന്നു. ക്വാറൻറീൻ സൗകര്യമില്ലാത്തവർ വീട്ടുകാരെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റിത്താമസിപ്പിച്ചും വീട്ടിലുള്ള സൗകര്യത്തിൽ റൂം ക്വാറൻറീനുമായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് ഇ.ജി.എ ചൂണ്ടിക്കാട്ടുന്നു. ഇതിലെ ബുദ്ധിമുട്ടും അപകടവും മനസ്സിലാക്കിയാണ് മുനിസിപ്പാലിറ്റി പരിധിയിലുള്ള ഏതു പ്രവാസിക്കും സൗകര്യപൂർവം നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കാൻ കരുണയും ഇ.ജി.എയും സംയുക്തമായി തീരുമാനിച്ചത്. ആരോഗ്യ വകുപ്പിൻെറയും മുനിസിപ്പൽ അധികാരികളുടെയും പൂർണ സഹകരണത്തോടെ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് ക്വാറൻറീൻ സൻെറർ തയാറായിക്കഴിഞ്ഞു. ക്വാറൻറീനിൽ കഴിയുന്നവർക്കായി 24 മണിക്കൂറും സേവനം ചെയ്യാൻ തയാറായി കരുണയുടെ വളൻറിയർമാരുമുണ്ട്. നേരത്തേ മുസ്‌ലിം ലീഗിൻെറ നേതൃത്വത്തിൽ 10 പേർക്കുള്ള ക്വാറൻറീൻ സൗകര്യം വൈറ്റ്കാസിൽ പാലസിൽ ഒരുക്കിയിരുന്നു. ക്വാറൻറീൻ സൻെറർ നടത്തിപ്പിനായി കരുണ ഡെവലപ്‌മൻെറ് കമ്മിറ്റി ചെയർമാൻ എ.എം.എ. ഖാദർ, കൗൺസിലർ ടി.എം. റഷീദ്, െറസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ഫൈസൽ മാളിയേക്കൽ എന്നിവർ രക്ഷാധികാരികളായി കമ്മിറ്റി രൂപവത്കരിച്ചു. ധർണ നടത്തി മുണ്ടക്കയം: ഇന്ധനവില വർധനക്കെതിരെ എൻ.സി.പി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസ് ധർണ നടത്തി. ബ്ലോക്ക് പ്രസിഡൻറ് തോമസുകുട്ടി കുളങ്ങര അധ്യക്ഷതവഹിച്ചു. മിർഷ ഖാൻ ഉദ്ഘാടനം ചെയ്തു. ബാബു സെബാസ്റ്റ്യൻ, സാദത്ത്, അബ്ബാസ്, സാജൻ ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.